പ്രിയദര്‍ശനും മുന്‍പേ മോഹന്‍ലാല്‍ എന്ന നടനുമായി ചേര്‍ന്ന് ‘കുഞ്ഞാലി മരയ്ക്കാര്‍’ എന്ന പ്രോജക്റ്റ് ചെയ്യാന്‍ ആലോചിച്ചിരുന്ന സംവിധായകനാണ് ജയരാജ്, സ്ക്രിപ്റ്റ് എഴുതി പൂര്‍ത്തിയാക്കിയിട്ടും എന്ത് കൊണ്ടാണ് ‘കുഞ്ഞാലി മരയ്ക്കാര്‍’ എന്ന ചിത്രം നടക്കാതെ പോയതെന്നും ജയരാജ് പറയുന്നു, മോഹന്‍ലാലുമായി തനിക്ക് ഇതുവരെ ഒരു സിനിമ ചെയ്യാന്‍ കഴിയാതെ പോയതിനെക്കുറിച്ചും ജനയുഗം ‘വാരാന്തം’ പക്തിക്ക് നല്‍കിയ അഭിമുഖത്തില്‍ ജയരാജ് പങ്കുവയ്ക്കുന്നു.
ജയരാജിന്‍റെ വാക്കുകള്‍
“ഒരു സിനിമയ്ക്കായി മോഹന്‍ലാലിനെ സമീപിച്ചപ്പോഴൊന്നും സിനിമ നടന്നില്ല, അദ്ദേഹം സിനിമ എടുക്കാനായി ഇങ്ങോട്ട് ബന്ധപ്പെട്ടപ്പോഴും നടന്നില്ല. എന്തോ ഒരു തടസ്സം ഇക്കാര്യത്തില്‍ നിലനില്‍ക്കുന്നുണ്ട്. മഴയുടെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ഒരു ചിത്രത്തില്‍ അദ്ദേഹം അഭിനയിക്കേണ്ടതായിരുന്നു. അതിനായി എല്ലാ കാര്യങ്ങളും ഒരുക്കി, പക്ഷെ ആ സിനിമ യാഥാര്‍ത്ഥ്യമായില്ല. അതില്‍ ലാലിന് വലിയ വിഷമമുണ്ടായിരിക്കാം. പിന്നീട് ടിപി രാജീവനും ഞാനും കൂടി കുഞ്ഞാലി മരയ്ക്കാരെക്കുരിച്ച് ഒരു ബിഗ് ബജറ്റ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കി. ഭ്രമരത്തിന്റെ സെറ്റില്‍വെച്ചാണ് അത് ലാലിന് വായിക്കാന്‍ നല്‍കിയത്. നാല് വര്‍ഷത്തോളം കാത്തിരുന്നു, യാതൊരു മറുപടിയും ലഭിച്ചില്ല. പിന്നീട് ആ പ്രോജക്റ്റ് ഞാന്‍ ഉപേക്ഷിച്ചു. ടിപി രാജീവന്‍ ആ സ്ക്രിപ്റ്റ് മറ്റാര്‍ക്കോ കൊടുക്കാന്‍ ശ്രമം നടത്തിയെങ്കിലും അതും നടന്നില്ല, ഇപ്പോള്‍ ലാലും പ്രിയദര്‍ശനും ചേര്‍ന്ന് ‘കുഞ്ഞാലി മരയ്ക്കാര്‍’ സിനിമയെടുക്കുന്നുണ്ട്. പ്രിയനൊപ്പം ‘കുഞ്ഞാലി മരയ്ക്കാര്‍’ ഒരുക്കാനായിരിക്കും ലാലിന് കൂടുതല്‍ സൗകര്യം”.
Post Your Comments