ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ തന്നെ ഒരാൾ തുറിച്ചു നോക്കിയെന്നും കണ്ണുകൾ കൊണ്ടു ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും പറഞ്ഞുകൊണ്ട് നടി ഇഷ ഗുപ്ത സോഷ്യല്‍ മീഡിയയില്‍ ചിത്രം സഹിതം പോസ്റ്റ് ചെയ്തത് വലിയ വിവാദമായിരുന്നു. ഈ സംഭവത്തില്‍ താരത്തിനെതിരെ പരാതി.
നടിയ്ക്കെതിരെ അപകീര്‍ത്തി കേസുമായി യുവ വ്യവസായി രംഗത്ത് എത്തി. താൻ ലൈംഗികമായി അധിക്ഷേപിച്ചു എന്ന തരത്തിൽ നടി വ്യാജപ്രചരണം നടത്തിയെന്നാണ് ഡൽഹി സ്വദേശിയായ വ്യവസായി താരത്തിനെതിരെ ക്രിമിനൽ കേസ് ഫയൽ ചെയ്തിരിക്കുന്നത്.
നടിയുടെ വ്യാജ പ്രചരണം മൂലം സുഹൃത്തുക്കളിൽ നിന്നും കുടുംബക്കാരിൽ നിന്നും നിരവധി ചോദ്യങ്ങൾ നേരിടേണ്ടി വരുന്നുവെന്നും ഇത് മനോവേദനയുണ്ടാക്കുന്നുവെന്നും പരാതിയില്‍ ആരോപിച്ച യുവാവ് പരാതിയിൽ, നടിയെ വിചാരണ ചെയ്ത് ശിക്ഷിക്കണമെന്നതിനൊപ്പം നഷ്ടപരിഹാരവും ആവശ്യപ്പെട്ടിട്ടുണ്ട്. പരാതി പരിഗണിച്ച കോടതി ആഗസ്റ്റ് 28 ന് വാദം കേൾക്കും.
Post Your Comments