സൂപ്പര്‍താരങ്ങളുടെ നായികയായി തിളങ്ങിയ താരമാണ് മീരാ നന്ദന്. താരത്തിന്റെ പുത്തന്‍ ചിത്രം സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനത്തിനു ഇരയായിരുന്നു. ചുവപ്പുനിറത്തിലുള്ള ഒരു ഫ്രോക്ക് ധരിച്ച ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതാണ് സദാചാര വാദികളെ ചൊടിപ്പിച്ചത്. ആക്രമണവും ഉപദേശങ്ങളും ഒരു വശത്ത് പുരോഗമിച്ചപ്പോൾ മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടി.
തന്റെ വസ്ത്രത്തിന്റെ പേരിൽ പലരും തന്നെ സമൂഹമാധ്യമങ്ങളിൽ ആക്രമിക്കുന്നുവെന്നും അനാവശ്യവിമർശനങ്ങളാണ് ആളുകൾ ഉന്നയിക്കുന്നതെന്നും മീര പറയുന്നു. ഇന്ത്യൻ വസ്ത്രത്തേയും പാശ്ചാത്യഫാഷനേയും ഒരുപോലെ ബഹുമാനിക്കുന്നു. തന്റെ വസ്ത്രം തീരെ ചെറുതായിരുന്നില്ല, ഒരുപാട് വലുതും. വളരെ മോശമായ രീതിയിലുള്ള കമന്റുകളാണ് തന്റെ ചിത്രത്തിനു താഴെ പോസ്റ്റ് ചെയ്യുന്നത്. പുതിയ തലമുറയിലെ ആളുകളെ വസ്ത്രത്തിന്റെ പേരിൽ മാത്രം വിലയിരുത്തുന്നതിന്റെ അർഥം മനസിലാകുന്നില്ലെന്നും ഇൻസ്റ്റഗ്രാമില്‍ മീര കുറിച്ചു
യുഎഇയിൽ റേഡിയോ ജോക്കിയായി ജോലിചെയ്യുകയാണ് മീരനന്ദൻ
Post Your Comments