
ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് നടനും സംവിധായകനുമായ ലാലില്‍ നിന്ന് രസകരമായ മറുപടികളാണ് കേള്‍ക്കാറുള്ളത്. അടുത്തിടെ മകന് ജീന്‍ പോളിനെ കുറിച്ച് മൂന്നു കുറ്റം പറയാന്‍ പറഞ്ഞപ്പോഴും ലാല്‍ നല്കിയ മറുപടി അത്തരത്തിലാണ്.
ഇതൊക്കെയും തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ് ലാല്‍ പോസ്റ്റ് ചെയ്യുന്നതും. അത്തരത്തില്‍ ഒരു രസാവഹമായ ചോദ്യത്തിന് ഉത്തരം നല്‍കുകയാണ് ലാല്‍. ചോദ്യം ഇങ്ങനെ. നിങ്ങള്‍ എങ്ങനെ സിനിമയില്‍ എത്തിപ്പെട്ടു? ഗൂഗിള്‍ മാപ് ഇട്ട് ഒരാവശ്യത്തിന് തോട്ടക്കാട്ട്കരക്ക് പോയതാ, ഒടുക്കം എത്തിപ്പെട്ടത് ഇവിടെയും… വിധി എന്നാണ് ലാലിന്റെ ഉത്തരം.
Post Your Comments