
ഐവി ശശി മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന സൂപ്പർ ഹിറ്റ് ചിത്രമാണ് ‘വര്‍ണ്ണപ്പകിട്ട്’, മോഹൻലാൽ-ഐവി ശശി ടീമിന്റെ ഏറ്റവും അവസാന ചിത്രം കൂടിയായിരുന്നു സിംഗപ്പൂരിൽ ചിത്രീകരിച്ച ‘വര്‍ണ്ണപ്പകിട്ട്’. പാട്ടുകളും സംഘട്ടനവും ഫാമിലി ഇമോഷൻസും ഉൾപ്പെട്ട ചിത്രം പ്രേക്ഷകർക്ക് സമ്മാനിച്ചതും മറക്കാൻ കഴിയാത്ത കാഴ്ചയുടെ വര്‍ണ്ണപ്പകിട്ട് ആയിരുന്നു.മോഹന്‍ലാലിന്റെ നായികാ കഥാപാത്രമായി അഭിനയിച്ച മീനയും ചിത്രത്തില്‍ ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ജനാര്ദ്ദനന്, ജഗദീഷ് രാജന് പി ദേവ് എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. 1997- സമ്മര്‍ വെക്കേഷന് പുറത്തിറങ്ങിയ ചിത്രമാണ് ‘വര്‍ണ്ണപ്പകിട്ട്’.
സിനിമയുടെ സംഘട്ടന രംഗത്തിന്റെ നിയന്ത്രണം പൂർണമായും ഏറ്റെടുത്തത് മോഹൻലാൽ ആയിരുന്നു, കൂടാതെ സിനിമയുടെ ഒരു രംഗം പൂർണമായും മോഹൻലാൽ ആണ് എഴുതിയത്. ചിത്രത്തിന്റെ രചയിതാവായ ബാബു ജനാർദ്ദനന് പാസ് പോർട്ട് ഇല്ലാത്തത് കാരണം സിംഗപ്പൂരിലേക്ക് പോകാൻ കഴിഞ്ഞിരുന്നില്ല .സിംഗപ്പൂരിലെ ചിത്രീകരണ സമയത്തു സ്ക്രിപ്റ്റിൽ ഉൾപ്പെടാതിരുന്ന ഒരു രംഗം കൂടി ചിത്രീകരിക്കേണ്ടതിനാൽ മോഹൻലാൽ വര്‍ണ്ണപ്പകിട്ടിലെ ഒരു രംഗത്തിനു വേണ്ടി തിരക്കഥാകൃത്തിന്റെ റോൾ ഏറ്റെടുക്കുകയായിരുന്നു .മോഹൻലാലും മീനയും തമ്മിലുള്ള ചിത്രത്തിലെ ഒരു കിച്ചൺ രംഗമാണ് മോഹൻലാൽ പൂർണമായും എഴുതി തയ്യാറാക്കിയത്. ഒറ്റ ഷോട്ടിലാണ് ഐവി ശശി അത് ചിത്രീകരിച്ചത്.നായക വേഷത്തിനു പുറമെ ചിത്രത്തിലെ സംഘട്ടന രംഗവും തിരക്കഥ രചനയും ഏറ്റെടുത്തു കൊണ്ടായിരുന്നു മോഹൻലാൽ വർണ്ണപകിട്ടിൽ നിറഞ്ഞു നിന്നത്.
Post Your Comments