ആര് എസ് വിമല്‍ സംവിധാനം ചെയ്യുന്ന ഇതിഹാസ ചിത്രമാണ് കര്ണന്. മലയാളത്തിന്റെ പ്രിയതാരം പൃഥിരാജി നായകനാകുമെന്നു ആദ്യം റിപ്പോര്‍ട്ട് വന്നിരുന്ന ചിത്രത്തില്‍ ഇപ്പോള്‍ നായകന് തെന്നിന്ത്യന്‍ താരം വിക്രമാണ്. ‘
കര്‍ണനി’ല്‍ അഭിനയിക്കാന്‍ താന്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്ന് വിക്രം പറയുന്നു. ഡേറ്റിന്റെ പ്രശ്നം ഉള്ളതുകൊണ്ടാണ് ചിത്രം നീളുന്നതെന്നും മണി രത്നം ചിത്രം ‘പൊന്നിയിന്‍ സെല്വന്’ ശേഷം ‘കര്‍ണന്റെ’ ചിത്രീകരണം ആരംഭിക്കുമെന്നും വിക്രം പറഞ്ഞു. ഈ വാരം തീയേറ്ററുകളിലെത്തിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രം ‘കടാരം കൊണ്ടാന്റെ’ പ്രചരണ പരിപാടികളുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് എത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു.
ഒരു വലിയ കമല്ഹാസന് ആരാധകനാണ് താനെന്നും അദ്ദേഹം നിര്‍മ്മിക്കുന്ന ചിത്രം എന്നതായിരുന്നു ‘കടാരം കൊണ്ടാനി’ലേക്കുള്ള ഏറ്റവും വലിയ ആകര്‍ഷണമെന്നും വിക്രം പറഞ്ഞു.സംവിധാനമോഹമുണ്ടോ എന്ന ചോദ്യത്തിന് വിക്രത്തിന്റെ മറുപടി ഇങ്ങനെ.. ‘തീര്‍ച്ഛയായും ഒരിക്കല്‍ ഞാന്‍ സംവിധാനം ചെയ്യും. പക്ഷേ അത് ഉടനെ ഇല്ല. അഭിനയിക്കേണ്ട സിനിമകളുണ്ട്. പൂര്‍ത്തിയാക്കേണ്ട വലിയ കഥാപാത്രങ്ങളുണ്ട്. പക്ഷേ സംവിധാനം എന്തായാലും ഉണ്ടാവും.’
Post Your Comments