മറിമായം എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് വിനോദ് കോവൂര്‍. ഉദ്യോഗസ്ഥരും വിദ്യാര്‍ത്ഥികളുമടക്കം നിരവധിപ്പേര്‍ സ്ഥിരമായി ആശ്രയിക്കുന്ന ഇന്റര്‍സിറ്റി എക്സ്പ്രസ് ചോര്‍ന്നോലിക്കുന്നു. കോഴിക്കോട് വരെയുള്ള യാത്രയ്ക്കിടയിലെ ദുരനുഭവം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് വിനോദ് കോവൂര്‍.
ട്രെയിനിലെ മഴ നനഞ്ഞുകൊണ്ടുള്ള യാത്രയെന്ന് വിശേഷിപ്പിച്ചാണ് വിനോദ് കോവൂര്‍ വീഡിയോ പങ്കുവെയ്ക്കുന്നത്. യാത്രക്കാര്‍ കുട ചൂടിയും തലയില്‍ ടവ്വല്‍ കൊണ്ട് മൂടിയും യാത്ര ചെയ്യുന്നതായി വീഡിയോയില്‍ കാണാം. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ട്രെയിനുള്ളിലും മഴ ചോരുന്നതായി വിനോദ് കോവൂര്‍ പറയുന്നു.
Post Your Comments