GeneralLatest NewsMollywood

അയക്കുന്ന മെസേജുകള്‍ക്ക് മറുപടി വരാതിരുന്നപ്പോള്‍ തന്നെ ഭയം നിറഞ്ഞിരുന്നു; ഫഹദാണ് അവന്റെ മരണവാര്‍ത്ത അറിയിക്കുന്നത്

കാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ജിഷ്ണുവിന്റെ മരണവും തന്റെ മാനസികാവസ്ഥയും തുറന്നുപറയുന്നു

മലയാളികളെ കണ്ണീരിലാഴ്ത്തി പ്രിയതാരം ജിഷ്ണു വിടവാങ്ങിയത് ആരാധകരെ ഏറെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു. ഏറെ നാളായി ക്യാന്‍സര്‍ രോഗബാധിതനായി അദ്ദേഹം ചികിസ്തയിലായിരിക്കെയാണ് മരണപ്പെട്ടത്. 35 ാം വയസ്സിലാണ് പ്രിയതാരം വിടപറഞ്ഞത്. നമ്മള്‍ എന്ന ക്യാപസ് ബേസ്ഡ് സിനിമയിലൂടെയാണ് താരം മലയാളസിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. നമ്മളിലൂടെ തന്നെ വന്ന മറ്റൊരുതാരമാണ് സിദ്ദാര്‍ത്ഥ്. കെ പി എസി ലളിതയുടെ മകനുംകൂടെയായ സിദ്ദാര്‍തഥ് മലയാളസിനിമയില്‍ ഒരു പിടി നല്ല കഥാപാത്രങ്ങള്‍ ചെയ്ത താരമാണ്. ഇപ്പോഴിതാ താരം സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ജിഷ്ണുവിന്റെ മരണവും തന്റെ മാനസികാവസ്ഥയും തുറന്നുപറയുന്നു.

ജീവിതത്തിലേയ്ക്ക് മടങ്ങി വന്നുകൊണ്ടിരിയ്ക്കെയാണ് ജിഷ്ണുവിനെ വീണ്ടും രോഗം കീഴടക്കി മരണത്തിലേക്ക് എത്തിച്ചത്. അസുഖബാധിതനായിരിക്കുമ്പോഴും ജിഷ്ണു സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. ആത്മവിശ്വാസം നിറഞ്ഞ അദ്ദേഹത്തിന്റെ പോസ്റ്റുകള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. റെബേക്ക ഉതുപ്പ് കിഴക്കേ മല എന്ന ചിത്രത്തിലാണ് ജിഷ്ണു അവസാനമായി അഭിനയിച്ച മലയാളചിത്രങ്ങള്‍. 25 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഉറ്റ സുഹൃത്ത് ജിഷ്ണുവിന്റെ അസുഖ വിവരവും പിന്നീടുള്ള മരണവും മനസ് തകര്‍ത്തുകളഞ്ഞുവെന്ന് സിദ്ദാര്‍ത്ഥ് പറയുന്നു. ഒരു വെള്ളിയാഴ്ചയാണ് അവന്‍ മരിക്കുന്നത്. അയക്കുന്ന മെസേജുകള്‍ക്ക് മറുപടി വരാതിരുന്നപ്പോള്‍ തന്നെ ഭയം നിറഞ്ഞിരുന്നു. ഫഹദാണ് അവന്റെ മരണവാര്‍ത്ത അറിയിക്കുന്നത്. ജിഷ്ണു എന്ന് മാത്രമെ ഞാന്‍ കേട്ടുള്ളു. അപ്പോഴേക്കും നെഞ്ചില്‍ നിന്നെന്തോ ഇറങ്ങിപ്പോയത് പോലെ വേദനയായി എന്ന് അദ്ദേഹം പറയുന്നു. ഫഹദ് ആണ് തന്നെ വീട്ടില്‍ വന്ന് ജിഷ്ണുവിന്റെ വീട്ടിലേക്ക് കൊണ്ടുപോയതെന്നും അവനെ കാണുന്നത് വരെ പിടിച്ച് നിന്നു. പക്ഷെ ആ കിടപ്പ് കണ്ടപ്പോള്‍ നിയന്ത്രിക്കാനായില്ലെന്നും സിദ്ദാര്‍ത്ഥ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button