![](/movie/wp-content/uploads/2019/07/noorin-and-saniya.jpg)
ഒരൊറ്റ ചിത്രത്തിലെ അഭിനയംകൊണ്ട് പ്രേക്ഷക പ്രീതി നേടിയ നായികമാരാണ് സാനിയ ഇയ്യപ്പനും നൂറിന് ഷെരീഫും. നൂറിന് ചങ്ക്സ് എന്ന ചിത്രത്തില്‍ വേഷമിട്ടിരുന്നുവെങ്കിലും ശ്രദ്ധേയയായത് ഒരു അഡാര്‍ ലൗവിലെ വേഷമായിരുന്നു. രണ്ടുനായികമാരും കൂടിയാണ് വേദിയില്‍ ആടിതിമിര്‍ത്ത് പ്രേക്ഷകശ്രദ്ദനേടിയെടുത്തത്. കൊച്ചിയില്‍ നടന്ന മഹാത്മാജി അവാര്‍ഡ് വിതരണ ചടങ്ങ് 2019 ലാണ് നൂറിന് ഷെരീഫും സാനിയ അയപ്പനും കുട്ടികള്‍ക്കായി ആവേശകരമായ നൃത്തം അവതരിപ്പിച്ച മനസിലിടം പിടിച്ചത്.
ക്വീന്‍ എന്ന ഒറ്റ ചിത്രത്തിലെ പ്രകടനം കൊണ്ട് പ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിച്ച നായികയാണ് സാനിയ. പൃഥ്വിരാജ് സംവിധായകനായി മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായെത്തിയ ലൂസിഫറിലും താരം മികച്ച വേഷം ചെയ്തിരുന്നു. ഒരു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ അഡാര്‍ ലവ് റിലീസ് ചെയ്തപ്പോള്‍ ആദ്യ ദിനത്തില്‍ തന്നെ പ്രിയ വാര്യരുടെ പ്രകടനത്തോടൊപ്പം മികച്ച പ്രകടനെ കാഴ്ചവച്ചത് നൂറിന് ആയിരുന്നു. പ്രേക്ഷകരുടെ മുന്‍വിധി തകര്‍ത്ത് ഹൃദയം കീഴടക്കിയത് പ്രിയ വാര്യര്‍ അല്ല, മറിച്ച് നൂറിന് ഷെരിഫ് ആയിരുന്നു.
Post Your Comments