നടന വിസ്മയം മോഹന്‍ലാലിന്റെ കഥാപാത്രങ്ങളില്‍ പ്രേക്ഷകര്‍ക്കിഷ്ടം ഏതെന്ന് ചോദിച്ചാല്‍ പറയാന്‍ അല്‍പമൊന്നു പ്രയാസപ്പെടും. പക്ഷെ അഭിനയിച്ച് ഫലിപ്പിച്ച വേഷങ്ങളില്‍ സേതുമാധവനെ ആരാധകര്‍ എന്നും ഓര്‍ത്തിരിക്കും. അതിന് കാരണം അദ്ദേഹത്തിന്റെ അഭിനയമികവ് തന്നെയാണ്. സേതുമാധവനെ ഇന്നും മലയാളികള്‍ നെഞ്ചോട് ചേര്‍ക്കുന്നതിന്റെ കാരണവും അത് തന്നെ.
സേതു മാധവനെ പറയുമ്പോള്‍ ആ കൂട്ടത്തില്‍ മറ്റൊരാളുടെ പേര് കൂടെ ചേര്‍ക്കപ്പെടും അത് കീരിക്കാടന്‍ ജോസിന്റെതാണ്. മുപ്പതു വര്‍ഷങ്ങള്‍ക്ക് ശേഷവും വില്ലന്‍ കഥാപാത്രത്തിന്റെ പേരില്‍ മലയാളി മനസ്സുകളില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് നടന്‍ മോഹന്‍രാജ്. സിബി മലയിലിന്റെ സംവിധാനത്തില്‍ പിറന്ന ചിത്രമാണ് കിരീടം. ഡയലോഗുകള്‍കൊണ്ടും തിരക്കഥ കൊണ്ടും കഥാപാത്രങ്ങള്‍ കൊണ്ടും സമ്പന്നമായിരുന്നു കിരീടം. ചിത്രം ഇറങ്ങിയിട്ട് ഇപ്പോള്‍ മുപ്പത് വര്‍ഷം പിന്നിടുകയാണ്. സിനിമയോട് അകന്ന കീരിക്കാടന്‍ ജോസ് ചെന്നൈയിലെ വീട്ടില്‍ വിശ്രമത്തിലാണ്. ചെന്നൈയിലാണ് താരം കുടുംബസമേതം താമസം. ഇപ്പോഴിതാ താരം തന്റെ അഭിനയജീവിതത്തെക്കുറിച്ച് തുറന്നുപറയുകയാണ്. സിനിമയിലെ വില്ലന്മാരുടെ ജീവിതം കഷ്ടമാണെന്നും മാനസികമായും നേട്ടമൊന്നും ഇല്ലെന്നുമാണ് അദ്ദേഹം തുറന്നു പറയുന്നത്. പുതുമയുള്ള വേഷങ്ങള്‍ ലഭിക്കാറില്ലെന്നും അടിവാങ്ങുന്ന വേഷങ്ങള്‍ തന്നെയാണ് തേടിയെത്തുന്നതെന്നുമാണ് താരം തുറന്നു പറയുന്നത്. എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായിരിക്കെയാണ് അഭിനയമോഹം തലയ്ക്ക് പിടിച്ച് വന്നതെന്നും താരം പറയുന്നു.
Post Your Comments