
ചിത്രങ്ങളുടെ വിജയങ്ങള്‍ മനോഹരമായ ആഘോഷങ്ങളാക്കി അണിയറ പ്രവര്‍ത്തകര്‍ മാറ്റാറുണ്ട്. അത്തരം ഒരു ആഘോഷത്തിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറല്‍.
പോക്കിരി, ഇഡിയറ്റ്, ടെംപര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകനാണ് പുരി ജഗന്നാഥ്. അദ്ദേഹത്തിന്‍റെ ഏറ്റവും പുതിയ ചിത്രമായ ഐ സ്മാര്‍ട്ട് ശങ്കര്‍ വന്‍ വിജയമായിരിക്കുകയാണ്. രാം പൊതിനേനി, നഭാ നടേഷ്, നിധി അഗര്‍വാള്‍ തുടങ്ങിയവര്‍ പ്രധാനവേഷങ്ങളില്‍ എത്തിയ ചിത്രം രണ്ട് ദിവസം കൊണ്ട് 25 കോടി ബോക്‌സ് ഓഫീസില്‍ സ്വന്തമാക്കി മുന്നേറുകയാണ്.
ഹൈദരാബാദില്‍ വച്ച് നടന്ന വിജയാഘോഷത്തിന്റെ ചിത്രങ്ങള്‍ പുരി ജഗന്നാഥിന്റെ സുഹൃത്തും ഗുരുവുമായ സംവിധായകന്‍ രാംഗോപാല്‍ വര്‍മയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ചിത്രത്തിന്റെ നിര്‍മാതാക്കളിലൊരാളായ നടി ചാര്‍മിയും ആഘോഷത്തില്‍ പങ്കെടുത്തിരുന്നു. ചാര്‍മിയുടെയും സഹപ്രവര്‍ത്തകരുടെയും തലയില്‍ ഷാംപെയിന്‍ ഒഴിച്ച് സിനിമയുടെ വിജയത്തില്‍ മതി മറക്കുകയാണ് സംവിധായകന്‍. എന്നാല്‍ ചിത്രങ്ങള്‍ വൈറലായതോടെ രംഗോപാല്‍ വര്‍മയെയും പുരി ജഗന്നാഥിനെയും ചാര്‍മിയെയും വിമര്‍ശിച്ച് ചിലര്‍ രംഗത്തെത്തി. മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന വീഡിയോ ആണിതെന്നാണ് വിമര്‍ശനം..
Post Your Comments