മലയാള സിനിമയുടെ യുവ താര നിരയിലെ ശ്രദ്ധേയനായ നടനാണ് ആസിഫ് അലി. ശ്യമാപ്രസാദ് സംവിധാനം ചെയ്ത് ഋതു എന്ന ചിത്രത്തിലെ വില്ലന്‍ റോളിലൂടെ മലയാള സിനിമാപ്രേക്ഷകരുടം മനസില്‍ ഒരു സ്ഥാനം ഉറപ്പിച്ച താരമാണ് ആസിഫ്. നായകനായും വില്ലനായും എല്ലാം ഒരുപോലെ തിളങ്ങില്‍ ആസിഫ്ിന് സാധിക്കുമെന്നത് അദ്ദേഹം ആദ്യ ചിത്രത്തിലൂടെ തന്നെ തെളിയിച്ചതാണ്.. കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലാണ് ഈ നടന്‍. അണ്ടര്‍ വേള്‍ഡ് എന്ന ചിത്രമാണ് ആസിഫ് അലിയുടെ അടുത്ത റീലീസ് എന്നാണ് പുതിയ റിപ്പോര്‍ട്ട്. ആസിഫിന്റെ മകനും സിനിമയിലേക്ക് വരുന്നുവെന്ന് വാര്‍ത്ത സോഷ്യല്‍മീഡിയയില്‍ നിറഞ്ഞിരുന്നു.
ഇപ്പോഴിതാ ആരാധകരുടെ ഇക്കാ വിളിയെ കുറിച്ച് ആസിഫ് അലി പറയുന്ന വാക്കുകള്‍ ആണ് ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടുന്നത്. ആസിഫ് ഇക്കാ എന്ന അവരുടെ വിളി അവര്‍ക്ക് തന്നോടുള്ള സ്നേഹം ആണ് കാണിക്കുന്നത് എന്നും അതില്‍ മതപരമായ ഒന്നും ഇല്ലെന്നും ആസിഫ് അലി തുറന്നുപറയുന്നു. മലയാളികളുടെ പ്രിയതാരം ടോവിനോയും അടുത്തിടെ ഇതേ സ്റ്റേറ്റ്മെന്റ് തുറന്നുപറഞ്ഞിരുന്നു. തന്നെ അച്ചായന്‍ എന്ന് വിളിക്കുന്നതില്‍ മതപരമായ എന്തെങ്കിലും ഉണ്ടെങ്കില്‍ ആ വിളി ഒഴിവാക്കാനാണ് ടോവിനോ ആവശ്യപ്പെട്ടത്.
ആസിഫ് അലി ഈ വിഷയത്തില്‍ വ്യത്യസ്തമായ ഒരു നിലപാട് ആണ് പുലര്‍ത്തുന്നത് എന്നാണ് ആരാധകര്‍ പറയുന്നത്. മാത്രമല്ല ഇക്ക വിളിയെ ജായിതും മതവുമായി കൂട്ടിക്കുഴയ്ക്കരുത് എന്നും അദ്ദേഹം പറയുന്നു. അടുത്തിറങ്ങിയ ആസിഫ് നായകനായ ഉയരെ പ്രശംസനേടിയ ചിത്രമായിരുന്നു. നവാഗത സംവിധായകനായ മനു അശോകന്‍ സംവിധാനം ചെയ്ത ഉയരെ എന്ന സിനിമ ബോക്സ് ഓഫീസില്‍ നിരൂപക പ്രശംസക്ക് ഒപ്പം പ്രേക്ഷക പ്രശംസയും നേടി മുന്നേറി.സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പാര്‍വതി തിരുവോത്ത് ആണ്. പാര്‍വതിയെ കൂടാതെ സിനിമയില്‍ മികച്ചു നിന്നത് അസിഫ് അലിയുടെ ഗോവിന്ദ് എന്ന കഥാപാത്രമാണ്. ഇന്നത്തെ ഏതൊരു മുന്‍ നിര നായകനും ആദ്യമൊന്ന് ചെയ്യുവാന്‍ മടിക്കുന്ന ക്യാരക്ടര്‍ ഏറ്റവും മികവുറ്റതായി അവതരിപ്പിക്കാന്‍ ആസിഫിനു സാധിച്ചിരുന്നു.
Post Your Comments