രാമലീല എന്ന ചിത്രത്തിലൂടെ മലയാളത്തിന്റെ പ്രിയ സംവിധായകനായി മാറിയ താരമാണ് അരുണ്‍ ഗോപി. ഇക്കഴിഞ്ഞ ഫെബ്രുവരി ഒന്‍പതിനാണ് അരുണ്‍ ഗോപിയും സൗമ്യയും വിവാഹിതരായത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. ആദ്യമായി തങ്ങളുടെ പ്രണയകഥ തുറന്നു പറഞ്ഞ് അരുണും സൗമ്യയും.
ആദ്യമായി സൌമ്യയെ പരിചയപ്പെട്ടതിനെക്കുറിച്ച് അരുണിന്റെ വാക്കുകള്‍ ഇങ്ങനേ..” 2012ലാണ് സൗമ്യയെ പരിചയപ്പെടുന്നത്. എല്ലാത്തിനും കാരണമായത് ഒരു വാഹനാപകടമാണ്. എന്റെ അടുത്ത സുഹൃത്തുണ്ട്, മനു. ഒരിക്കല്‍ എന്നെ കലൂരുള്ള ഫ്ലാറ്റില്‍ വിട്ട ശേഷം മനു തിരികെ പോകുമ്പോള്‍ സമീപത്ത് ഒരപകടം ഉണ്ടായി. അപകടത്തില്‍പ്പെട്ട സൈക്കിള്‍ യാത്രക്കാരനെ മനു അതുവഴി വന്ന കാറില്‍ ആശുപത്രിയിലെത്തിച്ചു. ആ കാറിലുണ്ടായിരുന്ന ജോണിയങ്കിളുമായി മനു പരിചയപ്പെട്ടു. ജോണിയങ്കിളിന്റെ മകള്‍ ഗീതുവും സൗമ്യയും അടുത്ത സുഹൃത്തുക്കളാണ്. സെന്റ് തെരേസാസില്‍ അധ്യാപികയാണ് സൌമ്യ.
അങ്ങനെയിരിക്കെ സെന്റ് തെരേസാസ് കോളജില്‍ ഒരു സിനിമയുമായി ബന്ധപ്പെട്ട പരിപാടിക്കായി ഗീതു മനുവിനെ വിളിച്ചു. മനു എന്നെ വിളിച്ചു. അങ്ങനെ കോളജിലെത്തിയപ്പോള്‍ ഗീതുവിനൊപ്പം സൌമ്യയുമുണ്ടായിരുന്നു. അന്നാണ് ആദ്യമായി കാണുന്നത്”- അരുണ്‍ ഒരു യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
പരിചയപ്പെട്ട അധികം വൈകാതെ സുഹൃത്തുക്കളായെന്ന് സൌമ്യ പറയുന്നു. അധികം വൈകാതെ ഞങ്ങള്‍ തമ്മില്‍ ഇഷ്ടത്തിലായി. അങ്ങനെ ഔദ്യോഗികമായ ഒരു പ്രണയം തുറന്നുപറച്ചിലോ ഒന്നും ഉണ്ടായിട്ടില്ല.വീട്ടുകാരെ പറഞ്ഞുമനസ്സിലാക്കാന്‍ സമയമെടുത്തു. എല്ലാം ഭംഗിയായിത്തന്നെ വന്നു. അവിടെയും ദൈവത്തിന്റെ അനുഗ്രഹമുണ്ടെന്ന് തോന്നു. കാരണം ഞങ്ങള്‍ അങ്ങനെ പരിചയപ്പെടേണ്ട ആളുകളേയല്ല. ഞാന്‍ എറണാകുളത്ത്. അരുണ്‍ തിരുവനന്തപുരത്ത്. എനിക്ക് സിനിമാ മേഖലയുമായി യാതൊരു പരിചയവുമില്ല. ഞാന്‍ അധ്യാപികയാണ്. അരുണിന്റെ ചേച്ചിമാരിപ്പോഴും ചോദിക്കും, ഇതെങ്ങനെ നടന്നു എന്ന്. വരാനുള്ളത് വഴിയില്‍ തങ്ങില്ലല്ലോ”- സൗമ്യ പങ്കുവച്ചു.
Post Your Comments