KollywoodLatest News

സെക്‌സില്ലാതെ 100 ദിവസം ഞാന്‍ എങ്ങനെ ജീവിക്കും; ബിഗ് ബോസിനെതിരെ പരാതിയുമായി നടി രംഗത്ത്

ഷോയില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായി പല പ്രൊജക്ടുകളും വേണ്ടെന്നു വച്ചു

ബിഗ് ബോസിനെതിരെ പരാതിയുമായി നടി ഗായത്രി ഗുപ്ത രംഗത്ത്. നാളെ മുതല്‍ ആരംഭിക്കുന്ന ബിഗ് ബോസ് തെലുങ്കുപതിപ്പിനെതിരെയാണ് നടി ആരോപണമുന്നയിച്ചത്. രണ്ടര മാസങ്ങള്‍ക്ക് മുമ്പ് ഷോയില്‍ പങ്കെടുക്കാന്‍ തന്നോട് ആവശ്യപ്പെട്ടതായും എന്നാല്‍ പിന്നീട് തന്റെ സമ്മതം കൂടാത കരാറില്‍ നിന്ന് ഒഴിവാക്കിയതായും നടി ആരോപിച്ചു.

ഷോയില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായി പല പ്രൊജക്ടുകളും വേണ്ടെന്നു വച്ചു. കൂടാതെ സെക്‌സില്ലാതെ 100 ദിവസം ഞാന്‍ എങ്ങനെ ജീവിക്കുമെന്ന് ബിഗ് ബോസിന്റെ അണിയറ പ്രവര്‍ത്തകരില്‍ ഒരാള്‍ പരിഹസിച്ചതായും അവര്‍ ആരോപിച്ചു. എന്നാല്‍ എന്ത് ചോദ്യമാണ് നിങ്ങള്‍ ചോദിക്കുന്നത് എന്ന് അയാളോട് മറുപടി നല്‍കിയത്. കരാര്‍ ഒപ്പിട്ട് പ്രതിഫലത്തുക പോലും നിശ്ചയിച്ച ശേഷമാണ് തന്നെ ഒഴിവാക്കിയത്. ബിഗ് ബോസില്‍ പങ്കെടുക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. പക്ഷേ അവരെ വിശ്വസിച്ച് പുതിയ സിനിമകളൊന്നും ഞാന്‍ ഏറ്റെടുത്തില്ല. എനിക്ക് മതിയായ നഷ്ടപരിഹാരം ലഭിക്കണമെന്നും നിയമനടപടി സ്വീകരിക്കുമെന്നും അവര്‍ വ്യക്തമാക്കി. അതേസമയം ഗായത്രി ഗുപ്തയുടെ പരാതിയില്‍ തെലുങ്കാന ഹൈക്കോടതി ബിഗ് ബോസിനെതിരായ നടപടികള്‍ സ്റ്റേ ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button