
ബെയ്ജിങ്: ദക്ഷിണ ചൈനയില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കവേ ഹോംഗ് കോംഗ് നടന് കുത്തേറ്റു. സിമോണ്‍ യാമിനാണ് കുത്തേറ്റത്. ആക്രമണത്തില്‍ നിസാരപരിക്കുകളോടെ സിമോണ്‍ രക്ഷപെട്ടു. സംഭവത്തെ തുടര്‍ന്ന് അക്രമിയെ പോലീസ് പിടികൂടി.
അതേസമയം ആക്രമണത്തിന് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമല്ല. സിമോണ്‍ യാമിന്റെ വലതു കൈക്ക് മുറിവേറ്റിട്ടുണ്ടെന്ന് മാനേജര്‍ അറിയിച്ചു. നൂറ്റിയിരുപത്തിയഞ്ചോളം സിനിമകളില്‍ അഭിനയിച്ച താരമാണ് സിമോണ്‍ യാം. ലാറ ക്രോഫ്റ്റ് ടോംമ്ബ് റെയ്ഡര്‍: ദ ക്രാഡ്ല്‍ ഓഫ് ലൈഫ് എന്ന ഹോളിവുഡ് സിനിമയില്‍ വില്ലനായും വേഷമിട്ടിട്ടുണ്ട്.
Post Your Comments