രഘുനാഥ് പലേരി രചന നിര്‍വഹിച്ച സിനിമകള്‍ പോലെ സുന്ദരമാണ് അദ്ദേഹത്തിന്റെ മുഖ പുസ്തക രചനകളും, മഴക്കാറ് നിറഞ്ഞ ആകാശ ദൃശ്യം പങ്കുവെച്ചു കൊണ്ടുള്ള രഘുനാഥ് പലേരിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ വീണ്ടും ശ്രദ്ധ നേടിയിരിക്കുന്നത്.
രഘുനാഥ് പലേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്
പതിവുപോലെ ഒരു പൊതിച്ചോറ് വന്നു ഇന്നും. ഇത്തിരി കറിക്കൂട്ടുകൾ ഉള്ള പൊതിച്ചോറ്. നല്ല രുചിയാണ്. ഇളംചൂട് ഉണ്ടാവും. ചൂടു തട്ടി വാടുന്ന ഇലയുടെ രുചിയും ചോറിനോട് ചേർന്ന് ഉണ്ടാവും. കടിക്കാൻ പപ്പട തരിയും കക്ക വറുത്തതും ഉണ്ടാവും രുചിയുള്ള സാമ്പാറും കാച്ചിയ മോരും വേറെ. ഒരു വിരലറ്റം നനയാനുള്ള അച്ചാറും നെല്ലിക്ക വലുപ്പമുള്ള മീൻ കഷ്ണവും ഉള്ളിൽ എവിടെയെങ്കിലും കാണും. കൊത്തിയരിഞ്ഞ ബീറ്റ്റൂട്ട് തോരൻ ഗുൽമോഹർ പൂത്ത പോലെ അവിടവിടെ കാണും. മനം മയക്കുന്ന ഗന്ധത്തിൽ അമ്മയുടെ അടുക്കളവാതിൽ ചാരിനിന്ന ഓർമ്മ ചില നേരം വരും.
പൊതിച്ചോറ് തുറക്കുമ്പോൾ ഇടക്കെല്ലാം ഒപ്പം ഉണ്ടായിരുന്ന ആൾ ഇന്ന് വന്നില്ല. പാതി പകുത്തത് ഭദ്രമായി പൊതിഞ്ഞു. അത്താഴ ആഘോഷം ഇനി അതിനൊപ്പം ആവാം…
പുറത്ത് ആകാശം വിശന്നു നനയാനായി മഴയെ കാത്തു നിൽക്കുന്നു.
മഴ വരുമോ..?
അതോ ആ വിശപ്പും ആകാശം പൊതിഞ്ഞു വയ്ക്കുമോ..?
Post Your Comments