തെന്നിന്ത്യന്‍ സിനിമയിലെ താരറാണിയാണ് സമീറ റെഡ്ഡി. വാരണം ആയിരത്തിലെ അഭിനയം കൊണ്ട് തമിഴ് പ്രേക്ഷകര്‍ക്കും സ്വീകാര്യയാണ് നടി. താരത്തിന്റെ ഗര്‍ഭകാലം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയമായിരുന്നു. ഗര്‍ഭകാലത്ത് നിരവധി ചോദ്യങ്ങളാണ് സാധാരണക്കാരുടെ മനസ്സുകളില്‍ എത്താറുളളത്. ഇത്തരം നിരവധി സംശയങ്ങള്‍ക്കുളള ഉത്തരം സമീറ ഇപ്പോള്‍ പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുകയാണ്. പ്രസവ ശസ്ത്രക്രീയയ്ക്ക് ശേഷം അമ്മമാര്‍ നേരിടുന്ന മാനസിക ശാരീരിക മാറ്റത്ത കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് സമീറ.
ഇംപെര്‍ഫെക്റ്റ്ലി പെര്‍ഫെക്റ്റ് എന്ന ഹാഷ്ടാഗിനോടൊപ്പമാണ് സമീറ പുതിയ ക്യാംപെയ്നുമായി എത്തിയിരിക്കുന്നത്. സിസേറിയന് ശേഷം വളരെ ബുദ്ധിമുട്ടുളള അവസ്ഥയിലൂടെയാണ് ശരീരം കടന്നു പോകുന്നത്. തുന്നലുകള്‍ തന്നെ ഭ്രാന്തമായി വേദനിപ്പിക്കുന്നുണ്ട്. ഉറക്കമില്ലാത്ത രാത്രികളും തുടര്‍ച്ചയായുളള മുലയൂട്ടലും ശരീരത്തില്‍ വളരെ ക്ഷീണമുണ്ടാക്കുമെന്നും. വയറ്റിലെ നീര് കുറയ്ക്കാന്‍ കുറച്ച് ദിവസമെടുക്കുമെന്നും താരം പറയുന്നു. മാത്രമല്ല ഇത് സിസേറിയന്‍ കഴിഞ്ഞ് അഞ്ച് ദിവസത്തെ അവസ്ഥയാണ്. ശരീരത്തിലെ ഹോര്‍മോണ്‍ മാറ്റങ്ങള്‍ വല്ലാത്ത വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. ഇതില്‍ നിന്നൊക്കെ ആശ്വാസം നല്‍കുന്നത് ആ വെള്ളി വരകളാണെന്നും സമീറ പറയുന്നു.
ഈ കുഞ്ഞ് പെണ്‍കുട്ടി കാട്ടുകുതിരയുടെ ശക്തിയാണ് നല്‍കുന്നത്. എന്നെ വീണ്ടും കണ്ടെത്താന്‍ അവളെന്നെ സഹായിച്ചു. അവള്‍ക്ക് അറിയാമായിരുന്നു എന്നെ എനിക്ക് തന്നെ നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന്. ഇപ്പോള്‍ അവളാണ് എന്നിലേയ്ക്കുളള വഴിക്കാട്ടി തരുന്നതെന്നുമൊക്കെയാണ് കുഞ്ഞിന്റെ ചിത്രം പങ്കുവെച്ചു കൊണ്ട് സമീറ പറഞ്ഞത്. മാത്രമല്ല അമ്മയായ സന്തോഷം താന്‍ ഇപ്പോള്‍ ആഘോഷിക്കുകയാണെന്നും സമീറ പറയുന്നു.
https://www.instagram.com/p/B0DNO6fHNah/
https://www.instagram.com/p/Bz7aNMiHU8F/
Post Your Comments