
തെലുങ്ക് സിനിമാനടന് റാണ ദഗ്ഗുബാട്ടി വൃക്ക രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍. എന്നാല്‍ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. വിദഗ്ധ ചികിസ്തയ്ക്കായി അദ്ദേഹം അമേരിക്കയിലേക്ക് പോവുകയാണെന്നും അമ്മ വൃക്ക ദാനം ചെയ്യുമെന്നും തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സാമൂഹിക മാധ്യമങ്ങളില്‍ സജീവമാണെങ്കിലും ചികിത്സയെ സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകളോട് റാണ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ കുറച്ച് മാസങ്ങളായി റാണയെ പൊതുവേദികളിലൊന്നും കാണാറില്ലെന്നതും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.
Post Your Comments