BollywoodLatest News

ആദ്യ ചിത്രത്തില്‍ നിന്ന് പ്രിയങ്ക പുറത്തായി, എന്നാല്‍ ചിത്രം പിന്നീടൊരിക്കലും നടന്നില്ല; കാരണം ഇതാണ്

'ബോബി ഡിയോള്‍ നായകനാക്കി മഹേഷ് മഞ്ജരേക്കര്‍ ഒരുക്കാനിരുന്ന ചിത്രത്തിലേക്കാണ് പ്രിയങ്കക്ക് ആദ്യമായി അവസരം ലഭിക്കുന്നത്

ബോളിവുഡില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് പ്രിയങ്ക ചോപ്ര. വിവാഹത്തിന് ശേഷം താരത്തെ സിനിമകളില്‍ ഒന്നും കണ്ടിട്ടില്ല. ഇപ്പോഴിതാ താരത്തിന് തന്റെ ആദ്യ ചിത്രം നഷ്ടമായി എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. മൂക്കിന് നടത്തിയ ശസ്ത്രക്രിയ പിഴച്ചതോടെ ആദ്യ ചിത്രത്തില്‍ നിന്നും പ്രിയങ്ക ചോപ്ര പുറത്തായി എന്നാണ് വാര്‍ത്ത. പ്രിയങ്കയുടെ ജീവിതത്തെ ആസ്പദമാക്കി ഭാരതി എസ് പ്രഥാന്‍ എഴുതിയ ‘പ്രിയങ്ക ചോപ്ര: എ ഡാര്‍ക്ക് ഹോഴ്സ്’ എന്ന പുസ്തകത്തിലാണ് ഇക്കാര്യങ്ങളുള്ളത്.

‘ബോബി ഡിയോള്‍ നായകനാക്കി മഹേഷ് മഞ്ജരേക്കര്‍ ഒരുക്കാനിരുന്ന ചിത്രത്തിലേക്കാണ് പ്രിയങ്കക്ക് ആദ്യമായി അവസരം ലഭിക്കുന്നത്. ലണ്ടനില്‍ നിന്ന് മൂക്കിന് ശസ്ത്രക്രിയ കഴിഞ്ഞ് നാട്ടിലെത്തിയ പ്രിയങ്കയെ ചിത്രത്തില്‍ നിന്ന് ഒഴിവാക്കി. എന്നാല്‍ ആ ചിത്രം ഒരിക്കലും സംഭവിച്ചില്ല. ലണ്ടനില്‍ നിന്ന് തിരിച്ചുവന്നപ്പോള്‍ അവരുടെ സഹായി എന്നോട് പറഞ്ഞു, താങ്കള്‍ എത്രയും പെട്ടെന്ന് പ്രിയങ്കയെ നേരില്‍ കാണണം. ഞാന്‍ മുറിയില്‍ ചെന്നപ്പോള്‍ പ്രിയങ്ക മേക്കപ്പ് ചെയ്യുകയായിരുന്നു. ലണ്ടനിലെ ശസ്ത്രക്രിയക്ക് ശേഷം പ്രിയങ്കയുടെ മൂക്കിന്റെ പാലത്തിന്റെ സ്ഥാനം തെറ്റിയിരുന്നു. എനിക്കത് വിശ്വാസിക്കാനായില്ല.

‘എന്നാല്‍ പ്രിയങ്കക്ക് ടെന്‍ഷനുണ്ടായിരുന്നില്ല. ഒരുമാസത്തിന് ശേഷം മൂക്ക് ശരിയാകുമെന്ന് അവര്‍ പറഞ്ഞു. ഒരുമാസത്തിന് ശേഷവും മൂക്കിന് മാറ്റമുണ്ടായില്ല. അതിനിടെ മഞ്ജരേക്കറിന്റെ മറ്റ് സിനിമകള്‍ പരാജയപ്പെട്ടു. ഇതോടെ ബോബി നേരത്ത നിശ്ചയിച്ച ചിത്രത്തില്‍ നിന്ന് പിന്മാറി. അനില്‍ ശര്‍മ സംവിധാനം ചെയ്ത ഹീറോ: ലൗ സ്റ്റോറി ഓഫ് എ സ്പൈ എന്ന ചിത്രത്തിലൂടെയായിരുന്നു പ്രിയങ്കയുടെ ബോളിവുഡ് അരങ്ങേറ്റം. പ്രിയങ്കയുടെ ശസ്ത്രക്രിയയില്‍ അനില്‍ തൃപ്തനായിരുന്നു. പിന്നീട് മേക്കപ്പ് ചെയ്ത് അടിമുടി മാറ്റിയെടുത്ത് അഭിനയിപ്പിക്കുകയായിരുന്നുവെന്നും അനില്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button