നിലവിലെ ഫേസ് ആപ്പ് ട്രെന്‍ഡിനെ താനും ഏറ്റെടുത്തുവെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് ആര്‍ജെ മാത്തുക്കുട്ടി. മാത്തുക്കുട്ടിയെ അറിയാത്ത മലയാളികള്‍ കുറവാണ്. സ്വതസിദ്ധമായ അവതരണ ശൈലിയുമായി മുന്നേറുന്ന അവതാരകന് ആരാധകരേറെയാണ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് മാത്തുക്കുട്ടി ചിത്രം പങ്കുവെച്ചത്.
ഒടുക്കം ആ സമ്മര്‍ദ്ദത്തിന് താനും കീഴടങ്ങിയിരിക്കുന്നു എന്ന കമന്റോടെയാണ് മാത്തുക്കുട്ടി ചിത്രം പോസ്റ്റ് ചെയ്തത്. നിരവധി പേരാണ് ചിത്രത്തിന് കീഴില്‍ കമന്റുകള്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. മാത്തുവിനെ ഇത് പോലെ കാണാനാവില്ലെന്നായിരുന്നു മറ്റൊരാളുടെ കമന്റ്. താടി നരച്ചപ്പോഴും മുടി നരച്ചില്ലെന്നായിരുന്നു മറ്റൊരാള്‍ കണ്ടെത്തിയത്. മാത്തു അപ്പൂപ്പന് വൈകിയെന്നായിരുന്നു മറ്റൊരാള്‍ പറഞ്ഞത്. സോഷ്യല്‍ മീഡിയയിലൂടെ മാത്തുക്കുട്ടിയുടെ പോസ്റ്റ് വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.
https://www.instagram.com/p/B0A2spmH0W-/
Post Your Comments