BollywoodLatest News

കുഞ്ഞിനുള്ള ആദ്യ സമ്മാനം പിടിച്ച് അര്‍ജുന്‍; ചിത്രങ്ങള്‍ വൈറല്‍

ചിത്രത്തില്‍ കുഞ്ഞിന്റെ മുഖം കാണാനാകില്ലെങ്കിലും മകനെ ഒരു ചെറുപുഞ്ചിരിയോടെ നോക്കിനില്‍ക്കുകയാണ് അര്‍ജ്ജുന്‍

ബോളിവുഡ് നടന്‍ അര്‍ജ്ജുന്‍ രാംപാലിനും കാമുകി ഗബ്രിയേല ദിമെട്രിയാഡേയ്ക്കും ആണ്‍കുഞ്ഞ് പിറന്നു. വ്യാഴാഴ്ചയാണ് കുഞ്ഞ് ജനിച്ചത്. മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് കുഞ്ഞ് പിറന്നത്. കുഞ്ഞിനെ എടുത്തുപിടിച്ചുള്ള അര്‍ജ്ജുന്റെ ചിത്രം പങ്കുവച്ച് ഗബ്രിയേലയാണ് സന്തോഷവാര്‍ത്ത പങ്കുവച്ചത്.

ചിത്രത്തില്‍ കുഞ്ഞിന്റെ മുഖം കാണാനാകില്ലെങ്കിലും മകനെ ഒരു ചെറുപുഞ്ചിരിയോടെ നോക്കിനില്‍ക്കുകയാണ് അര്‍ജ്ജുന്‍. മറ്റൊരു ചിത്രത്തില്‍ കുഞ്ഞിനുള്ള ആദ്യ സമ്മാനം പിടിച്ചുനില്‍ക്കുന്ന അര്‍ജ്ജുനെ കാണാനാകും. ഒരു ടെഡ്ഡി ബെയറാണ് അര്‍ജ്ജുന്‍ ആദ്യമായി സമ്മാനിച്ചത്. കുഞ്ഞിന് എന്ത് പേരിടണം എന്നതിനെക്കുറിച്ച് ഇരുവരും ഇനിയും തീരുമാനത്തിലെത്തിയിട്ടില്ല.

shortlink

Post Your Comments


Back to top button