വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമെല്ലാം വിട പറഞ്ഞ് അമലാ പോളിന്റെ ആടൈ എന്ന ചിത്രം തിയേറ്ററിലെത്തി. രാവിലെയും ഉച്ചയ്ക്കും ചില തിയേറ്ററുകളില്‍ പ്രദര്‍ശനം തടഞ്ഞിരുന്നു. എന്നിരുന്നാലും ഉച്ചയോടെ തടസങ്ങള്‍ നീക്കി ചിത്രത്തിന്റെ പ്രദര്‍ശനം പുനരാരംഭിച്ചിരുന്നു.
നഗ്നത കാണിച്ച് സിനിമയ്ക്ക് പ്രചരണം നേടുന്നു എന്നും, അമല പോള്‍ പണത്തിനും പ്രശസ്തിയ്ക്കും വേണ്ടി മാത്രമാണ് ഇത്തരം സിനിമകള്‍ ചെയ്യുന്നത് എന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ആ വിമര്‍ശനത്തിന് അമല തടയിട്ടു. വിവാദമായ ആടൈ ചിത്രത്തില്‍ അഭിനയിച്ചതിന് ലഭിച്ച പ്രതിഫലം അമല പോള്‍ തിരിച്ചു നല്‍കിയാണ് തടയിട്ടത് എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രശസ്ത ട്രേഡ് അനലിസ്റ്റായ ശ്രീധരന് പിള്ളയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. വിമര്‍ശനങ്ങള്‍ ഒഴിവാക്കാന്‍ അമല ചെയ്ത ഈ പ്രവൃത്തി പലരു പ്രശംസിക്കുന്നുണ്ട്.
Post Your Comments