ബ്ലെസ്സി സംവിധാനം ചെയ്ത ‘പ്രണയം’ എന്ന ചിത്രത്തിലൂടെയാണ് ശ്രീനാഥ് ഭാസി വെള്ളിത്തിരയിലെത്തുന്നത്.എഫ് എമിൽ റേഡിയോ ജോക്കിയായും, കിരൺ ടിവിയിൽ വീഡിയോ ജോക്കിയായും മീഡീയയിലേക്ക് രംഗ പ്രവേശം ചെയ്ത ശ്രീനാഥ് ഭാസിക്ക് സിനിമയിൽ അഭിനയിക്കാൻ ബ്ലെസ്സിയുടെ വിളി വരുകയായിരുന്നു. എന്നാൽ തനിക്ക് പ്രണയം എന്ന സിനിമയിൽ ലാലേട്ടനുമായി സ്ക്രീൻ ഷെയർ ചെയ്യാൻ കഴിഞ്ഞില്ലെന്നും ലാലേട്ടനുമായി ഒന്നിച്ച് അഭിനയിക്കണമെന്നുള്ള ആ വലിയ ആഗ്രഹം ഒരിക്കൽ ദൈവം നടത്തി തരട്ടെയെന്നും ശ്രീനാഥ് ഭാസി പറയുന്നു.ഒരു ഓൺലൈൻ മീഡിയയ്ക്ക് അനുവദിച്ച അഭിമുഖത്തിലായിരുന്നു മോഹൻലാലുമായി സ്ക്രീൻ ചെയ്യാൻ കഴിയാതെ പോയതിന്റെ നിരാശ ശ്രീനാഥ് ഭാസി പങ്കുവച്ചത്.
ആഷിക് അബു സംവിധാനം ചെയ്ത ‘ഡാ തടിയാ’ എന്ന ചിത്രമാണ് ശ്രീനാഥ് ഭാസിക്ക് ബ്രേക്ക് നല്‍കുന്നത്, പിന്നീട് ‘ഹണീ ബീ’, ‘നോര്‍ത്ത് 24 കാതം’, ‘ജേക്കബ്ബിന്റെ സ്വര്‍ഗ്ഗരാജ്യം’ തുടങ്ങിയ സിനിമകളില്‍ ശ്രീനാഥ് ഭാസി ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു, കോമഡിയും, സീരിയസ് റോളും ഒരു പോലെ വഴങ്ങുന്ന ശ്രീനാഥ് ഭാസി മമ്മൂട്ടിയുമായും സ്ക്രീന്‍ ഷെയര്‍ ചെയ്തിട്ടില്ല. അടുത്തിടെ ശ്രീനാഥ് ഭാസി അവതരിപ്പിച്ച കുമ്പളങ്ങി നൈറ്റ്സിലെ ബോണി എന്ന കഥാപാത്രം ഏറെ കയ്യടി നേടിയിരുന്നു.
Post Your Comments