GeneralLatest NewsMollywood

ഭർത്താവ് രാംകുമാര്‍ തന്നെ; രഹസ്യ വിവാഹത്തിനു പിന്നാലെ അമ്മയാകുന്ന വിശേഷം പങ്കുവച്ച് നടി ശ്രുതി

‘സിനിമാ കമ്പനി’ എന്ന മലയാള ചിത്രത്തിലൂടെ സിനിമയിലെത്തിയ ശ്രുതി

അമ്മയാകുന്ന സന്തോഷം പങ്കുവച്ച് തെന്നിന്ത്യൻ താരം ശ്രുതി ഹരിഹരൻ. നടൻ അർജുനെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്തിലൂടെ വിവാദങ്ങളില്‍ നിറഞ്ഞ താരമാണ് മലയാളി കൂടിയായ ശ്രുതി. ‘സിനിമാ കമ്പനി’ എന്ന മലയാള ചിത്രത്തിലൂടെ സിനിമയിലെത്തിയ അവർ ‘സോളോ’, തമിഴിൽ ‘നിപുണന്‍’ തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ട താരത്തിന്റെ ഭര്‍ത്താവ് നടനും നര്‍ത്തകനുമായ രാംകുമാറാണ്. എന്നാല്‍ ഈ വിവാഹവും വിവാദത്തില്‍ പെട്ടിരുന്നു

അര്‍ജ്ജുനെതിരെ നല്കിയ കേസിനിടെയാണ് ശ്രുതി നടി വിവാഹിതയാണെന്ന വാർത്ത സിനിമാലോകം അറിഞ്ഞത്. അര്‍ജുനെതിരെ നല്‍കിയ പരാതിയില്‍ ഭര്‍ത്താവിന്റെ പേര് രാം കുമാര്‍ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാല്‍ ഇത്തരം റിപ്പോര്‍ട്ടുകള്‍ തന്നെ ഞെട്ടിച്ചെന്നായിരുന്നു ശ്രുതി അന്ന് പ്രതികരിച്ചത്. രഹസ്യമായി വിവാഹംകഴിക്കേണ്ട ആവശ്യം തനിക്കില്ലെന്നും ബന്ധങ്ങള്‍ തുറന്നുപറയുന്ന ആളാണ് താനെന്നുമായിരുന്നു നടി നൽകിയ മറുപടി. എന്നാൽ അത്തരം വാദങ്ങളെല്ലാം പിന്നീടു പൊളിയുകയും രാംകുമാറാണ് ശ്രുതിയുടെ ഭർത്താവെന്നു തെളിയുകയുമായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button