BollywoodLatest News

ലവ് യു ഡോട്ടര്‍ ഇന്‍ ലോ; പ്രിയങ്കയ്ക്ക ജന്മദിനാശംസകള്‍ നേര്‍ന്ന് ഭര്‍തൃപിതാവ്

തങ്ങളുടെ മകനെ ഒരുപാട് സന്തോഷിപ്പിക്കുന്നതില്‍ പ്രിയങ്കയ്ക്ക് നന്ദികുറിച്ചുകൊണ്ടായിരുന്നു ആശംസ

മുപ്പത്തിയേഴാം ജന്മദിനത്തിന്റെ ആഘോഷത്തിലാണ് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. ഹോളിവുഡിലും ബോളിവുഡിലും നിന്ന് പിറന്നാള്‍ ആശംസകളാണ് ലഭിക്കുന്നത്. അതിനിടയിലാണ് ആശംസയുമായി ഭര്‍തൃപിതാവ് എത്തിയത്. നിക്ക് ജോനസിന്റെ അച്ഛന്‍ പോള്‍ കെവിന്‍ ജോനസ് കുറിച്ച ആശംസയാണ് പ്രിയങ്കയുടെ പിറന്നാള്‍ മധുരം ഇരട്ടിയാക്കുന്നത്.

തങ്ങളുടെ മകനെ ഒരുപാട് സന്തോഷിപ്പിക്കുന്നതില്‍ പ്രിയങ്കയ്ക്ക് നന്ദികുറിച്ചുകൊണ്ടായിരുന്നു ആശംസ. പ്രിയങ്കയെ തങ്ങളുടെ കുടുംബത്തില്‍ അംഗമായി ലഭിച്ചതിനുള്ള സന്തോഷവും അദ്ദേഹം ചേര്‍ത്തു. ‘ലവ് യൂ ഡോട്ടര്‍ ഇന്‍ ലോ’ എന്ന് കുറിച്ചാണ് പ്രിയങ്കയെ അദ്ദേഹം ടാഗ് ചെയ്തിരിക്കുന്നത്. പ്രിയങ്കയുടെയും നിക്കിന്റെയും മെഹന്തി ആഘോഷങ്ങള്‍ക്കിടെ പകര്‍ത്തിയ ചിത്രമാണ് അദ്ദേഹം കുറിപ്പിനൊപ്പം പങ്കുവച്ചിരിക്കുന്നത്.

https://www.instagram.com/p/B0FM6c1lBCW/

shortlink

Related Articles

Post Your Comments


Back to top button