കറാച്ചിയില്‍ നടന്ന ലക്സ് ഫിലിം അവാര്‍ഡ് ദാനച്ചടങ്ങില്‍ പാക് നടന്‍ യാസിര്‍ ഹുസൈന്‍ തന്റെ കാമുകിയെ പരസ്യമായി ചുംബിച്ചത് വിവാദമാകുന്നു. ഇക്ര അസീസിനെയാണ് ചുംബിച്ചത്. പ്രണയാഭ്യര്‍ത്ഥനയ്ക്ക് പിന്നാലെയാണ് ഇരുവരും ആലിംഗനം ചെയ്തതും ചുംബിച്ചതും.
ഇരുവരുടെയും പ്രവര്‍ത്തിക്കെതിരെ സമ്മിശ്ര പ്രതികരണമാണ് നിലനില്‍ക്കുന്നത്. പാകിസ്താന്‍ നിയമങ്ങള്‍ പ്രകാരം മറ്റുള്ളവര്‍ക്ക് ശല്യമാവുന്ന തരത്തില്‍ ഏതെങ്കിലും പൊതുസ്ഥലത്ത് ഏതെങ്കിലും അശ്ലീല പ്രവര്‍ത്തനമോ, ഏതെങ്കിലും പൊതുസ്ഥലത്തോ സമീപത്തോ ഏതെങ്കിലും അശ്ലീല ഗാനങ്ങള്‍, വാക്കുകള്‍ ഉച്ചരിക്കുകയോ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുകയോ ചെയ്യുകയോ ഉണ്ടായാല്‍ തടവ് ശിക്ഷയോ പിഴയോ ലഭിക്കാവുന്ന കുറ്റമാണ്.
ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് പാക്കിസ്താനാണ് ഇത്. ഇവിടെ എങ്ങനെയാണ് അയാള്‍ ഇത്തരമൊരു നടപടി ചെയ്തത്. എങ്ങനെയാണ് അയാള്‍ക്കിതിന് ധൈര്യം വന്നത്. ഒരാള്‍ പെണ്‍കുട്ടിയുടെ പിതാവിന്റെ, സഹോദരന്റെ അമ്മാവന്റെ ആയല്‍വാസിയെങ്കിലുമായി ഒരാണിന്റെ സമ്മതമില്ലാതെ എങ്ങനെ അയാള്‍ വിവാഹാഭ്യാര്‍ത്ഥന നടത്തും എന്നാണ് പ്രധാന വിമര്‍ശനം. എന്നാല്‍ ഇതിനെ അനുകൂലിച്ചും ജനങ്ങള്‍ എത്തുന്നുണ്ട്. പുരുഷന്മാര്‍ അവരുടെ സ്വകാര്യ ഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു, സ്ത്രീകളെ മര്‍ദ്ദിക്കുന്നു, പുരുഷന്മാര്‍ സ്ത്രീകളെ കടന്നുപിടിക്കുന്നു, അശ്ലീല ചുവയില്‍ കളിയാക്കുന്നു. എന്നാല്‍ പ്രണയത്തിലായ രണ്ട് വ്യക്തികള്‍ ഒരു പൊതു സ്ഥലത്ത് ആലിംഗനം ചെയ്താല്‍. ചുംബിച്ചാല്‍ വിരോധാഭാസമെന്നു പറയട്ടെ അത് അശ്ലീലമാവുന്നത് എങ്ങനെയാണെന്നാണ് അനുകൂലികളുടെ വാദം.
Leave a Comment