BollywoodGeneralLatest News

16വര്‍ഷം നീണ്ടുനിന്ന ദാമ്പത്യം; പരസ്പരം വെറുക്കുന്നവരല്ല; മുന്‍ഭാര്യയെക്കുറിച്ച് നടന്‍

ഞങ്ങള്‍ക്ക് ഒരു മകനുണ്ട് എന്നതാണ് ഏറ്റവും പ്രധാനം.

16വര്‍ഷം നീണ്ടുനിന്ന ദാമ്പത്യം അവസാനിപ്പിച്ചെങ്കിലും തങ്ങള്‍ പരസ്പരം വെറുക്കുന്നവരല്ലയെന്നു നടന്‍ അര്‍ബാസ് ഖാന്‍. നടി മല്ലിക അറോറയാണ് താരത്തിന്റെ മമുന്‍ ഭര്‍ത്താവ്. വിവാഹ മോചനത്തിന് പിന്നാലെ 45കാരിയായ മലൈക 33കാരനായ നടന്‍ അര്‍ജുനുമായി പ്രണയത്തിലാണ്. ഇതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്. ഈ അവസരത്തില്‍ വേര്‍പിരിയലിന് ശേഷവും മലൈകയുമായി തുടരുന്ന സൗഹൃദത്തെക്കുറിച്ച് തുറന്നു പറയുകയാണ്‌ അര്‍ബാസ്.

തങ്ങള്‍ ഒരുപാട് വര്‍ഷങ്ങള്‍ ഒന്നിച്ച്‌ ജീവിച്ചവരാണെന്നും ഒരുപാട് ഓര്‍മകള്‍ ഒന്നിച്ച്‌ പങ്കുവച്ചവരാണെന്നും പറഞ്ഞാണ് മുന്‍ ഭാര്യയോടുള്ള സൗഹൃദത്തെക്കുറിച്ച്‌ അര്‍ബാസ് പറഞ്ഞുതുടങ്ങിയത്. ‘ ഞങ്ങള്‍ക്ക് ഒരു മകനുണ്ട് എന്നതാണ് ഏറ്റവും പ്രധാനം. അതുകൊണ്ടുതന്നെ ഇരുവര്‍ക്കുമിടയില്‍ ബഹുമാനം നിലനില്‍ക്കുന്നു. ഞങ്ങള്‍ക്കിടയില്‍ ചില കാര്യങ്ങള്‍ പൊരുത്തപ്പെടാതെവന്നതുകൊണ്ടാണ് പിരിഞ്ഞത്. അതിനര്‍ത്ഥം ഞങ്ങള്‍ പരസ്പരം വെറുക്കുന്നു എന്നല്ല. ഞങ്ങളിരുവരും പക്വതയുള്ള ആളുകളാണ്’, അര്‍ബാസ് പറഞ്ഞു. മകനാണ് തങ്ങളെ ഇരുവരെയും ഒരുമിച്ച്‌ നിര്‍ത്തുന്ന ഘടകമെന്നും അവര്‍ വളര്‍ന്നുവരുമ്ബോള്‍ എല്ലാം കുറച്ചുകൂടെ മെച്ചപ്പെടുമെന്നും താരം കൂട്ടിച്ചേര്‍ത്തു

shortlink

Related Articles

Post Your Comments


Back to top button