വിജയ് ദേവരകൊണ്ടയും രാശ്മിക മന്ദാനയും ഒന്നിച്ചെത്തുന്ന ആക്ഷന്‍ പ്രണയ ചിത്രം ഡിയര്‍ കോമറേഡ് പ്രദര്‍ശനത്തിനൊരുങ്ങുകയാണ്. വന്‍ വരവേല്‍പ്പാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറും ഗാനങ്ങളും ഇതിനോടകം തന്നെ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ ചിത്രത്തിലെ നായികയെ സംബന്ധിച്ച് പുതിയ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. രാശ്മികയ്ക്ക് പകരം ആദ്യം നായികയായി തീരുമാനിച്ചിരുന്നത് സായി പല്ലവിയെയായിരുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ലിപ്ലോക്ക് രംഗങ്ങളില്‍ അഭിനയിക്കാന്‍ ബുദ്ധിമുട്ടള്ളതിനാല്‍ സായി പല്ലവി ചിത്രത്തില്‍ നിന്ന് പിന്മാറുകയായിരുന്നെന്നാണ് വിവരം. ചിത്രത്തില്‍ അടുത്തിടപഴുകുന്ന രംഗങ്ങളിലും അഭിനയിക്കാന്‍ ബുദ്ധിമുട്ട് പ്രകടിപ്പിച്ച താരം ഓഫര്‍ നിരസിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് മുന്‍പ് രണ്ട് കോടി വാഗ്ദാനം ചെയ്തിട്ടും ഫെയര്‍നെസ് ക്രീമിന്റെ പരസ്യത്തില്‍ അഭിനയിക്കാനില്ല എന്ന താരത്തിന്റെ നിലപാടും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജൂലൈ 26 ന് ചിത്രം തിയെറ്ററുകളിലെത്തും.
Post Your Comments