Latest NewsMollywood

പാര്‍വതി തിരുവോത്ത് അഭിനയം താത്കാലികമായി നിര്‍ത്തുന്നു

ആഗസ്റ്റ് ഒടുവില്‍ ചിത്രീകരണമാരംഭിക്കുന്ന മഹേഷ് നാരായണന്റെ ചിത്രത്തില്‍ നിന്ന് പാര്‍വതി പിന്മാറിയിരുന്നു

അഭിനയത്തിന് ഒരു താത്കാലിക വിരാമമിടാനൊരുങ്ങുകയാണ് നടി പാര്‍വതി തിരുവോത്ത്. പലപ്പോഴും സിനിമയില്‍ നിന്ന് താരം ബ്രേക്കെടുക്കാറുണ്ട്. ഇക്കുറിയും താരം തികച്ചും വ്യക്തിപരമായ കാരണത്താലാണത്രേ സിനിമയില്‍ നിന്ന് ഇടവേളയെടുക്കുന്നത്.

ആഗസ്റ്റ് ഒടുവില്‍ ചിത്രീകരണമാരംഭിക്കുന്ന മഹേഷ് നാരായണന്റെ ചിത്രത്തില്‍ നിന്ന് പാര്‍വതി പിന്മാറിയിരുന്നു. തന്നെ സമീപിച്ച മറ്റ് ചില സംവിധായകരോട് തത്കാലം സിനിമ ചെയ്യുന്നില്ലെന്ന തീരുമാനം പാര്‍വതി അറിയിച്ചതായാണ് അറിവ്. നവാഗതനായ മനു അശോകന്‍ സംവിധാനം ചെയ്ത ഉയരെ, ആഷിക് അബു സംവിധാനം ചെയ്ത വൈറസ് എന്നീ ചിത്രങ്ങളിലാണ് പാര്‍വതി ഒടുവില്‍ അഭിനയിച്ചത്. രണ്ടുചിത്രങ്ങളിലും പാര്‍വതിയുടെ പ്രകടനം കൈയടി നേടിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button