ദിലീപിന്റെ നായികയായി സിനിമാ ലോകത്തേക്ക് കാല്‍വെയ്പ്പ് നടത്തിയ നടിയാണ് മീര നന്ദന്. ലാല്‍ജോസ് ചിത്രമായ മുല്ലയിലൂടെയാണ് നടി സിനിമാ ലോക്ത്ത് എത്തിയത്. പുതിയ മുഖം, കേരള കഫേ, സീനിയേഴ്സ്, മല്ലു സിംഗ്, അപ്പോത്തിക്കിരി തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള നടി ഇപ്പോള്‍ ഏറെ നാളായി സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്.
ദുബായില്‍ റേഡിയോ ജോക്കിയായി ജോലി ചെയ്യുന്ന നടി തന്റെ ചില മോഡലിങ്ങ് ഫോട്ടോകള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരുന്നു. വെസ്റ്റേണ്‍ ഡ്രസ്സിലുള്ള നടിയുടെ ഫോട്ടോകളെ വിമര്‍ശിച്ച് സൈബര്‍ സദാചാര വാദികളുടെ കമന്റുകള്‍ നിറയുകയാണ്. പാന്റ് ഇടാന്‍ മറന്നു പോയോ എന്നു തുടങ്ങിയുള്ള അശ്ലീലക്കമന്റുകള്‍ വരെ അക്കൂട്ടത്തിലുണ്ട്.
https://www.instagram.com/p/B0BobGXpblo/
Post Your Comments