
ആടൈ ചിത്രത്തിനും നായിക അമലാപോളിനുമെതിരെ ഡിജിപിയ്ക്ക് പരാതി നല്‍കി സാമൂഹ്യപ്രവര്‍ത്തകയും രാഷ്ട്രീയ നേതാവുമായി പ്രിയ രാജേശ്വരി. നഗ്‌നത എന്ന വാക്ക് ഉപയോഗിച്ചാണ് അണിയറപ്രവര്‍ത്തകര്‍ ചിത്രത്തെ പ്രമോട്ട് ചെയ്തത് എന്ന് പ്രിയ പറയുന്നു.
ചിത്രത്തിലെ നഗ്‌ന രംഗങ്ങള്‍ തമിഴ് യുവാക്കളെ മോശമായി സ്വാധീനക്കുമെന്നും ഇത് ലൈംഗിക കുറ്റങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകുമെന്നും പരാതിയില്‍ പറയുന്നു. ‘ആടൈയുടെ ടീസറും പോസ്റ്ററും കണ്ട് സ്ത്രീകള്‍ ഞൈട്ടിപ്പോയിരുന്നു. നാളെ ചിത്രം റിലീസാവുകയാണ്. അതിന് മുന്നോടിയാണ് ഞങ്ങള്‍ പരാതി നല്‍കിയത്. ്. അങ്ങനെ ചെയ്യരുതെന്ന് ഞങ്ങള്‍ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കച്ചവട ലാഭത്തിനായി മുഴുവന്‍ പെണ്‍കുട്ടികളെയും മോശമായി ചിത്രീകരിച്ചിരിക്കുകയാണ് ചിത്രത്തില്‍. അതിനെതിരെ ആക്ഷന്‍ എടുക്കുകയാണ് ഞങ്ങളുടെ ആവശ്യം. പബ്ലിസിറ്റിക്ക് വേണ്ടി മാത്രമാണ് അമല പോള്‍ ഈ സിനിമയില്‍ അഭിനയിച്ചത്. തമിഴ് സംസ്‌കാരത്തെപ്പറ്റി യാതൊരു അറിവും അമലയ്ക്കില്ല. പണത്തിനും കച്ചവടത്തിനുമായി അമല എന്തും ചെയ്യുംമെന്നും പ്രിയ പറഞ്ഞു. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയപ്പോള്‍ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
Post Your Comments