ബോളിവുഡിന്റെ ക്യൂട്ടായ താരമാണ് ആലിയ ഭട്ട്. ഫാഷന്‍ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുന്നതിലും താരം മിടുക്കിയാണ്. ഇപ്പോഴിതാ താരത്തിന്റെ ബാഗും അതിന്റെ വിലയുമാണ് വാര്‍ത്തകളില്‍ നിറയുന്നത്. മഞ്ഞ ഹാന്റ് ബാഗാണ് ആരാധകരുടെ ശ്രദ്ധയാകര്‍ഷിച്ചത്.
ഇംഗ്ലിഷ് ഫാഷന്‍ ഡിസൈനര്‍ എന്യ ഹിന്‍ഡ്മാര്‍ക്കിന്റെ കലക്ഷനില്‍ നിന്നുള്ളതാണ് ഈ ബാഗ്. ലെതര്‍ കൊണ്ട് നിര്‍മ്മിച്ച ബാഗില്‍ ഒരു ചിത്രവും പ്രിന്റ് ചെയ്തിട്ടുണ്ട്. കറുപ്പും വെള്ളയും ചേര്‍ന്നതാണ് ബാഗിന്റെ പിടി. ഇനാമല്‍ ആവരണമുള്ള ലോക്ക് ആണ് ബാഗിന്റെ മറ്റൊരു പ്രത്യേകത. ഈ മോഡലിലുള്ള ബാഗുകള്‍ വളരെ കുറച്ച് മാത്രമാണ് വില്‍പനയ്ക്ക് എത്തിയത്. അന്ന് വില 2,350 അമേരിക്കന്‍ ഡോളറായിരുന്നു. അതായത് ഏകദേശം 1,61,480 ഇന്ത്യന്‍ രൂപ. എന്നാല്‍ ഈ ബാഗിന് ഇത്രയും വില തോന്നില്ലെന്നാണ് ഒരു വിഭാഗം പറയുന്നത്.
Post Your Comments