
നടിമാരുടെ സ്വകാര്യ ചിത്രങ്ങള്‍ പുറത്താകുന്നത് പലപ്പോഴും വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. അത്തരത്തില്‍ ഒരു സംഭവമാണ് 2011 ല്‍ ബോളിവുഡ് നടി അനുഷ്ക ശര്‍മ്മയുടെ മോര്‍ഫ് ചെയ്ത ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വിവാദമായത്. അനുഷ്ക ശര്‍മയോളം ആ പ്രശ്നം തന്നെയും ബാധിച്ചു എന്ന് തുറന്നു പറയുകയാണ് തെന്നിന്ത്യന്‍ താരം അനുഷ്ക ഷെട്ടി.
ബാഹുബലി എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് അനുഷ്ക ഷെട്ടി. എന്നാല്‍ അനുഷ്ക എന്ന പേര് മാത്രമേ പലരും ശ്രദ്ധിച്ചുള്ളൂ. ”ഷെട്ടിയെയും ശര്‍മ്മയെയും തിരിച്ചറിയാന്‍ കഴിയാതെ പോയി പലര്‍ക്കും അതാണ് വിവാദങ്ങള്‍ തന്നെ ബാധിക്കാന്‍ കാരണമെന്നു” അനുഷ്ക ഷെട്ടി പറയുന്നു.
മോര്‍ഫ് ചെയ്ത ഫോട്ടോ വിവാദത്തെ കുറിച്ച് എന്താണ് പറയാനുള്ളതെന്ന് പല മാധ്യമപ്രവര്‍ത്തകരും ചോദിച്ചപ്പോള്‍ ദേഷ്യം തോന്നിയെന്നു പറഞ്ഞ അനുഷ്ക ഞങ്ങളുടെ മുഖവും രൂപവും എത്രത്തോളം വ്യത്യസ്തമാണ്. എന്നിട്ടും ഒരു അടിസ്ഥാനവുമില്ലാതെ, അന്വേഷണവുമില്ലാതെ മാധ്യമപ്രവര്‍ത്തകര്‍ക്ക് എങ്ങിനെയാണ് ഇങ്ങനെ ചോദ്യങ്ങള്‍ ചോദിക്കാന്‍ കഴിയുന്നതെന്നും ചോദിച്ചു
Post Your Comments