തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ശ്രദ്ധിക്കപ്പെട്ട താരപുത്രിയാണ് കീര്‍ത്തി സുരേഷ്. നടി മേനകയുടെയും നിര്‍മ്മാതാവ് സുരേഷ് കുമാറിന്റെയും മകളായ കീര്‍ത്തി തെന്നിന്ത്യന്‍ സിനിമാ ലോകത്തെ താര റാണിയായി മാറിക്കഴിഞ്ഞു. തെന്നിന്ത്യന്‍ നടി സാവിത്രിയുടെ ജീവിതം ആവിഷ്കരിച്ച മഹാനടി എന്ന ആ സിനിമ കീര്‍ത്തിയുടെ കരിയറിലെ ബ്രേക്കായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ ചിത്രത്തെ വിമര്‍ശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് പ്രമുഖ നടി വാണിശ്രീ. മഹാനടി കണ്ട് പാതിയില്‍ വച്ച് ഞാന്‍ ഉറങ്ങിപ്പോയി എന്നും രണ്ടാം പകുതിയ്ക്ക് ശേഷം സാവിത്രിയുടെ ജീവിതം എവിടെയും ഇല്ലെന്നും വാണിശ്രീ ഒരു അഭിമുഖത്തില്‍ സംസാരിക്കവെ പറഞ്ഞു
അറുപതുകളിലും എഴുപതുകളിലും തമിഴ് – തെലുങ്ക് സിനിമാ ലോകത്ത് തിളങ്ങി നിന്ന താരമാണ് വാണി ശ്രീ. തന്റെ ജീവിതം ആരും സിനിമയാക്കേണ്ടതില്ലെന്നും, സിനിമയിലുള്ളതുപോലെ ട്വിസ്റ്റും സസ്പെന്‍സും ഒന്നും എന്റെ ജീവിതത്തിലില്ലെന്നും വാണിശ്രീ പറഞ്ഞു. അതേ സമയം മഹാനടി എന്ന ചിത്രത്തെ കുറിച്ചും സിനിമയിലെ കീര്‍ത്തി സുരേഷിന്റെ അഭിനയത്തെ കുറിച്ചും മോഹന്‍ലാല്‍, നാഗാര്‍ജ്ജുന തുടങ്ങിയ സൂപ്പര്‍താരങ്ങളെല്ലാം മികച്ച അഭിപ്രായങ്ങളാണ് പങ്കുവച്ചത്.
Post Your Comments