ബോളിവുഡ് സൂപ്പര്‍താരം ഹൃത്വിക് റോഷന്‍ പ്രധാനവേഷത്തിലെത്തിയ ചിത്രമാണ് സൂപ്പര്‍ 30. നീണ്ട ഒരിടവേളയ്ക്ക് ശേഷം ഹൃത്വിക് നായകനായ ഈ ചിത്രം അനന്തകുമാര്‍ എന്ന മനുഷ്യന്‍ പാവപ്പെട്ട കുട്ടികളെ തന്റെ എന്‍ട്രന്‍സ് കോച്ചിങ് ക്ലാസിലൂടെ വിജയത്തിലേക്ക് നയിച്ച യഥാര്‍ഥ കഥയെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. തിയറ്ററുകളില്‍ മികച്ച വിജയം നേടി മുന്നേറുന്ന ചിത്രത്തെക്കുറിച്ച് അനന്തകുമാര്‍ നല്‍കിയ അഭിമുഖം ചര്‍ച്ചയാകുന്നു.
‘എന്നെക്കുറിച്ച് മോശമായി സംസാരിക്കുന്നവരുമുണ്ട്. ഞാന്‍ ആരുടെ കയ്യില്‍ നിന്നും സാമ്ബത്തിക സഹായങ്ങള്‍ സ്വീകരിക്കാറില്ല. നമ്മുടെ പ്രധാനമന്ത്രിയും വ്യവസായികളായ മുകേഷ് അംബാനി, ആനന്ദ് മഹീന്ദ്ര എന്നിവര്‍ സംഭാവന നല്‍കാമെന്ന് പറഞ്ഞിരുന്നു. പക്ഷേ ഞാന്‍ സ്വീകരിച്ചില്ല. എനിക്ക് ആരുടെയും പണം വേണ്ട’- അനന്തകുമാര്‍ പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
അനന്തകുമാര്‍ പറഞ്ഞത് സത്യമാണെന്ന് ആനന്ദ് മഹീന്ദ്രയും പറഞ്ഞു. ‘ഞങ്ങള്‍ കണ്ടിരുന്നു. അദ്ദേഹം വളരെ വിനയത്തോടെ എന്റെ സഹായം നിരസിച്ചു. ഞാന്‍ എല്ലായ്‌പ്പോഴും അദ്ദേഹത്തിന്റെ ആരാധകനായിരിക്കും. ഒരുപാട് ജിവീതങ്ങളെയാണ് അദ്ദേഹം മാറ്റിമറിച്ചത്’- ആനന്ദ് മഹീന്ദ്ര വ്യക്തമാക്കി. ബ്രെയിന്‍ ട്യൂമര്‍ ബാധയെ തുടര്‍ന്ന് ചികിത്സയിലാണ് അനന്തകുമാര്‍. താന്‍ ജീവിച്ചിരിക്കുന്ന സമയത്ത് തന്നെ സിനിമ പുറത്തിറങ്ങണമെന്ന് ആഗ്രഹിച്ചിരുന്നതായി അദ്ദേഹം നേരത്തേ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
Post Your Comments