തെന്നിന്ത്യന്‍ സിനിമയിലെ വിവാദ താരമാണ് ചിമ്പു. ഏറെ നാളത്തെ ഇടവേളകള്‍ക്ക് ശേഷം ചെക്ക ചിവന്ത വാനം എന്ന ചിത്രത്തിലൂടെയാണ് ശക്തമായതിരിച്ചുവരവ് നടത്തിയ ചിമ്പു ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് താരത്തിന്റെ ചില നിര്‍ബന്ധങ്ങള്‍ കൊണ്ടാണ്. മാനാട് എന്ന ചത്രത്തിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്.
വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രം പൂര്‍ണമായും ചിത്രീകരിയ്ക്കുന്നത് ഊട്ടിയിലാണ് . മുന്നൂറ് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളാണ് ഒരു ദിവസം ചിത്രത്തില്‍ പ്രവര്‍ത്തിയ്ക്കുന്നതും എന്നതും വലിയ പ്രത്യേകതയാണ്. ഇവര്‍ക്ക് പുറമെ എണ്‍പതോളം സാങ്കേതിക പ്രവര്‍ത്തകരുമുണ്ട്. എന്നാല്‍ ഇപ്പോള്‍ ചിമ്പു കാരണം ഇപ്പോള്‍ നിര്‍മ്മാതാവ് പ്രതിസന്ധിയില്‍ ആണെന്ന് റിപ്പോര്‍ട്ട്.
ഞായറാഴ്ചകളില്‍ തനിക്ക് നിര്‍ബന്ധമായും അവധി വേണം എന്ന കണ്ടീഷന്‍ വച്ചിരിയ്ക്കുകയാണ് താരം. കുട്ടിക്കാലം മുതല്‍ക്കെ അത് ശീലമാണെന്നും ചിമ്പു അറിയിച്ചിരിക്കുകയാണ്. ചിത്രീകരണം അവസാനഘട്ടത്തിലേയ്ക്ക് എത്തിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനെ ഇത് ബാധിക്കുമെന്ന ആശങ്കയിലാണ് നിര്‍മ്മാതാവ്
Post Your Comments