GeneralLatest NewsMollywood

19-ആം വയസ്സിലെ വിവാഹം തെറ്റിപോയി; രണ്ടാം വിവാഹവും പരാജയമായപ്പോള്‍ തളര്‍ന്നുപോയെന്ന് ശാന്തി കൃഷ്ണ

  സിനിമയില്‍ നിന്നും അവസരങ്ങള്‍ ലഭിച്ചിരുന്നുവെങ്കിലും ശ്രീനാഥിന് താന്‍ അഭിനയിക്കാന്‍ പോവുന്നതിനോട് യോജിപ്പുണ്ടായിരുന്നില്ല

ശാലിനി എന്റെ കൂട്ടുകാരിയിലൂടെ മലയാള സിനിമയില്‍ തുടക്കം കുറിച്ച നടിയാണ് ശാന്തി കൃഷ്ണ. നീണ്ട ഇടവേളയ്ക്ക് ശേഷം അഭിനയത്തിലെയ്ക്ക് തിരിച്ചെത്തിയ ശാന്തികൃഷ്ണ തന്റെ ജീവിതത്തിലെ ചില തീരുമാനങ്ങള്‍ പരാജയമായിരുന്നുവെന്ന് തുറന്നു പറയുന്നു. വ്യക്തി ജീവിതത്തില്‍ തന്‍റെ ചില തീരുമാനങ്ങള്‍ തെറ്റിയതിനെക്കുറിച്ച്‌ ഒരു അഭിമുഖത്തിലാണ് താരം പങ്കുവച്ചത്.

സ്വന്തമായി തീരുമാനമെടുക്കുന്ന പ്രകൃതമാണ് തന്റേത്. മറ്റുള്ളവരുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുത്തിരുന്നുവെങ്കില്‍ നന്നായേനേ എന്ന് പിന്നീട് തനിക്ക് തോന്നിയ സന്ദര്‍ഭങ്ങള്‍ ഏറെയാണെന്നും താരം പറയുന്നു. ” ഹൃദയം കൊണ്ട് തീരുമാനമെടുക്കുന്ന പ്രകൃതമാണ്. ഇതുകൊണ്ടായിരിക്കാം, ജീവിതത്തിലെ പല തീരുമാനങ്ങളും തെറ്റിപ്പോയത്. വ്യക്തി ജീവിതത്തിലെ കാര്യങ്ങള്‍ പരാജയമായി മാറുകയായിരുന്നു. ആകെയുള്ള സൗഭാഗ്യം മക്കളാണ്.” അവരാണ് തന്റെ കരുത്തെന്നും താരം പറയുന്നു.

പ്രണയജോഡികളായി സ്‌ക്രീനില്‍ നിറഞ്ഞുനില്‍ക്കുന്നതിനിടയിലാണ് ശ്രീനാഥും ശാന്തി കൃഷ്ണയും പ്രണയത്തിലായത്. 19-ആം വയസ്സിലെ വിവാഹത്തെക്കുറിച്ച്‌ ഇപ്പോള്‍ ചിന്തിക്കാന്‍ പോലും കഴിയില്ലെന്ന് താരം പറയുന്നു.  സിനിമയില്‍ നിന്നും അവസരങ്ങള്‍ ലഭിച്ചിരുന്നുവെങ്കിലും ശ്രീനാഥിന് താന്‍ അഭിനയിക്കാന്‍ പോവുന്നതിനോട് യോജിപ്പുണ്ടായിരുന്നില്ല. എന്തിനാണ് നീ അഭിനയിക്കാന്‍ പോവുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ഇതോടെയാണ് താന്‍ സിനിമ നിര്‍ത്തിയത്.

shortlink

Related Articles

Post Your Comments


Back to top button