മലയാളത്തിന്റെ യുവനടിമാരില്‍ ശ്രദ്ധിക്കപ്പെട്ട താരമാണ് നമിത പ്രമോദ്. സൗണ്ട് തോമ, ചന്ദ്രേട്ടന്‍ എവിടെയാ തുടങ്ങി ദിലീപിന്റെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാന്‍ കഴിഞ്ഞ നമിത ദിലീപിന്റെ മകള്‍ മീനാക്ഷി തന്റെ അടുത്ത സുഹൃത്താണെന്ന് തുറന്നു പറയുന്നു. കഴിഞ്ഞ ദിവസം ഇരുവരും ഒന്നിച്ചുള്ള ഒരു സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. മാര്‍ഗം കലി എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് ദിലീപും മീനാക്ഷിയുമായുള്ള സൌഹൃദത്തെക്കുറിച്ച് നമിത പങ്കുവച്ചത്.
”സൗണ്ട് തോമ മുതൽ എനിക്ക് ദിലീപേട്ടനെ അറിയാം. മീനൂട്ടി (മീനാക്ഷി ദിലീപ്) എന്റെ ഏറ്റവും ക്ലോസ് ഫ്രണ്ടാണ്. ഞാൻ എന്നും വിളിക്കുന്ന കൂട്ടുകാരില്‍ ഒരാൾ. ഏത് കഥാപാത്രം കിട്ടിയാലും അതിനെ വ്യത്യസ്തമാക്കി ചെയ്യുന്ന അഭിനേതാവാണ് ദിലീപേട്ടൻ. വളരെ കംഫർട്ടബിളായി കൂടെ വർക്ക് ചെയ്യാൻ പറ്റുന്ന താരം. ഇത്രയും നല്ല ഒരു ആർട്ടിസ്റ്റിനൊപ്പം ഇത്രയധികം സിനിമകൾ ചെയ്യാൻ പറ്റിയത് ഭാഗ്യമായി കരുതുന്നു.” നമിത പറഞ്ഞു
Post Your Comments