ക്രിക്കറ്റ് ലോകകപ്പിന്റെ ആവേശം നമ്മുടെ മലയാളികള്‍ക്കിടയില്‍ അതിര് കടക്കുമ്പോള്‍ മലയാളത്തിലെ സിനിമാ താരങ്ങളും ക്രിക്കറ്റ് ലഹരിയുടെ നിമിഷങ്ങളിലാണ്, ന്യൂസിലന്‍ഡ് ഇംഗ്ലണ്ട് ടീമുകള്‍ ക്രിക്കറ്റ് ലോകകപ്പിനായി കളിക്കളത്തില്‍ പോരടിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ കിരീടം ആര്‍ക്കെന്ന് പ്രവചിക്കുകയാണ് മലയാളത്തിന്റെ ഇഷ്ടതാരം ബിജുമേനോന്.
ഇന്ത്യയില്‍ ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീമിന് ഒരുപാട് ആരാധകര്‍ ഉണ്ടെന്നിരിക്കെ ഇംഗ്ലണ്ട് ടീം ക്രിക്കറ്റ് വേള്‍ഡ് കപ്പ് സ്വന്തമാക്കുമെന്നാണ് ബിജു മേനോന്റെ പ്രവചനം, ഇതൊരു പ്രവചനമായി പോലും കരുതേണ്ട എന്നും കിരീടം അവര്‍ക്ക് തന്നെ ലഭിക്കുമെന്നും ബിജുമേനോന് ഉറപ്പിച്ചു പറയുന്നു,അത്രയ്ക്ക് ശക്തരാണ് ഇംഗ്ലീഷ് നിരയെന്നും ബിജു മേനോന് വ്യക്തമാക്കുന്നു.
“ഈ കപ്പ് ഇംഗ്ലണ്ടിന് തന്നെ, ഒരു സംശയവുമില്ല അക്കാര്യത്തില്‍, ബാറ്റിങ്ങിലും ബോളിങ്ങിലും അത്ര കിടിലന്‍ കക്ഷികളാണ് ടീം നിറയെ, ജോഫ്ര ആര്‍ച്ചറാണ് ഈ ലോകകപ്പിന്റെ താരം. വെറുതെയൊരു പ്രവചനം നടത്തുകയാണെന്ന് കരുതേണ്ട, ഞാന്‍ അഭിനയിച്ച ‘രക്ഷാധികാരി ബൈജു’വിലെ ക്രിക്കറ്റ് സംഘാടകന്റെ മനസ്സോടെയാണിത് പറയുന്നത്. സ്വന്തം നാട്ടില്‍ നടക്കുന്ന ലോകകപ്പ്, അവിടെയുള്ള ഇന്ത്യക്കാര്‍ ഉള്‍പ്പെടെ ഭൂരിഭാഗം കാണികളുടെയും പിന്തുണ, ഇതിനപ്പുറം കപ്പടിക്കാന്‍ ഇംഗ്ലണ്ടിനു എന്ത് വേണം?, ബിജു മേനോന് ചോദിക്കുന്നു.
കടപ്പാട് : മലയാള മനോരമ ദിനപത്രം
Post Your Comments