GeneralLatest NewsMollywood

അഭിനന്ദനങ്ങള്‍ പറഞ്ഞു നടന്നാല്‍ മതിയോ? വിവാഹത്തെക്കുറിച്ച് മലയാളികളുടെ പ്രിയതാരം

ഭാമ പ്രണയത്തിലാണെന്നും ആരാധകര്‍ കണ്ടെത്തിയിട്ടുണ്ട്

ലോഹിതദാസിന്റെ നിവേദ്യത്തിലൂടെ മലയാള സിനിമയിലേയ്ക്ക് എത്തിയ താര സുന്ദരി ഭാമ വിവാഹിതയാകുന്നുവെന്ന് സൂചന. രണ്ടുദിവസം മുമ്പായിരുന്നു നടി അനു സിത്താരയുടെയും ഭര്‍ത്താവ് വിഷ്ണുപ്രസാദിന്റെയും വിവാഹവാര്‍ഷികം.

ദമ്പതികള്‍ ഒന്നിച്ച് നില്‍ക്കുന്ന ഒരു ചിത്രം പോസ്റ്റ് ചെയ്ത് കൊണ്ട് ഭാമ ഇവര്‍ക്ക് നാലാം വിവാഹവാര്‍ഷികം ആശംസിച്ചിരുന്നു. ഇതിത് താഴെയായി നിരവധി ആരാധകര്‍ രംഗത്തെത്തി. ഇങ്ങനെ അഭിനന്ദനങ്ങള്‍ പറഞ്ഞു നടന്നാല്‍ മതിയോ… ഞങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍ പറയാന്‍ അവസരം ഉണ്ടാകുമോ? എന്നും ആരാധകര്‍ ചോദിച്ചു. ഞാന്‍ കെട്ടികൊളാമെന്ന് പോലും ഒരാള്‍ കമന്റിട്ടു. അതേസമയം വിവാഹത്തെ കുറിച്ച് ചോദിച്ചയാളോട് കോഡ് ഭാഷയില്‍ മറുപടി നല്‍കിയിരിക്കുകയാണ് താരം.

2bac0md2 എന്നാണ് വിങ്കിങ്ങ് സിംബലോട് കൂടി ഭാമ മറുപടി നല്‍കിയത്. എന്താണ് ഇതെന്ന് അറിയാനുള്ള അകാംഷയിലാണ് ആരാധകര്‍. ഉടന്‍ തന്നെ താരം വിവാഹിതയാകും എന്ന സൂചനയാണ് ഇതെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. കൂടാതെ ഭാമ പ്രണയത്തിലാണെന്നും ആരാധകര്‍ കണ്ടെത്തിയിട്ടുണ്ട്. നേരത്തെ ഒരു അഭിമുഖത്തില്‍ 2020ല്‍ വിവാഹം കഴിക്കുമെന്ന് നടി തുറന്നു പറഞ്ഞിരുന്നു. ഇപ്പോള്‍ ഭാമയുടെ കാമുകനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരാധകര്‍

shortlink

Related Articles

Post Your Comments


Back to top button