
മലയാള സിനിമയിലേയ്ക്ക് ഒരു താര സഹോദരന്‍കൂടി. ജനപ്രിയ നായകനായ ദിലീപിന്റെ സഹോദരന് അനൂപാണ് സംവിധാന രംഗത്തേയ്ക്ക് കടന്നിരിക്കുന്നത്. ദിലീപ് തന്നെയായിരുന്നു സഹോദരന്റെ സിനിമയെക്കുറിച്ച് പ്രഖ്യാപിച്ചത്. അദ്ദേഹമാണ് ചിത്രം നിര്‍മ്മിക്കുന്നത്.
സിനിമ പൂജാ ഞായറാഴ്ച കൊച്ചിയില്‍ നടന്നത്. താരങ്ങളും അണിയറ പ്രവര്‍ത്തകരുമൊക്കെയായി നിരവധി പേരാണ് അനൂപിന്റെ ഈ ചടങ്ങില്‍ പങ്കെടുത്തത്. ദിലീപിനൊപ്പം മീനാക്ഷിയും ചടങ്ങില്‍ പങ്കെടുത്തിരുന്നു. അനിയന്റെ പുതിയ ചുവടുവെപ്പിന് തുടക്കമിട്ടത് ദിലീപായിരുന്നു. അച്ഛനും ചെറിയച്ഛനുമിടയിലായി നിന്ന താരപുത്രിയുടെ ചിത്രങ്ങളും വീഡിയോയുമൊക്കെ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.
ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന 9ാമത്തെ സിനിമയാണിത്. അര്ജുന് അശോകനാണ് ചിത്രത്തിലെ പ്രധാന താരം.
Post Your Comments