
നാടന്‍ കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബിജു മേനോന്‍. സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്ന പുതിയ ചിത്രം തിയറ്ററില്‍ മികച്ച പ്രതികരണം നേടുകയാണ്. ഏഴു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നടി സംവൃത സുനില്‍ തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്.
ഒരു നടന്‍ എന്ന നിലയില്‍ പ്രിയങ്കരനാകുന്നത് നല്ല കഥാപാത്രമവതരിപ്പിക്കുമ്പോഴും രസകരമായ സിനിമയുടെ ഭാഗമാകുമ്പോഴുമാണെന്നു ബിജു മേനോന്‍ പറയുന്നു. ”നടന്മാർക്കിടയിലെ പ്രശ്നക്കാരൻ എന്ന ഇമേജ് എനിക്കിതുവരെ ഉണ്ടായിട്ടില്ല. ഒരു സിനിമയ്ക്ക് 40 ദിവസത്തെ ഡേറ്റ് നൽകിയാൽ പടം തീർന്നില്ലെങ്കിൽ 40 ദിവസം കഴിഞ്ഞും വർക്കുചെയ്യാൻ ഞാൻ തയ്യാറാകാറുണ്ട്. തുടക്കംമുതൽ അവസാനംവരെ ഞാൻ സിനിമയ്ക്കൊപ്പംനിൽക്കും. ” ബിജു മേനോന്‍ പങ്കുവച്ചു
ലാൽജോസിന്റെ 41, ജിബു ജേക്കബിന്റെ ആദ്യരാത്രി, സച്ചിയുടെ അയ്യപ്പനും കോശിയും ജോണി ആന്റണി, മധുവാര്യർ എന്നിവരുടെ ചിത്രങ്ങള്‍ തുടങ്ങി ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമാകുകയാണ് ബിജു മേനോന്‍
Post Your Comments