
20 വർഷക്കാലമായി സെക്സ് റാക്കറ്റ് പ്രവര്‍ത്തിച്ച വ്യക്തിയാണ് ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായ പ്രശസ്ത യു.എസ്. ഗായകൻ ആർ.കെല്ലിയെന്നു റിപ്പോര്‍ട്ട്. വ്യാഴാഴ്ചയാണ് ഷിക്കാഗോയിൽനിന്ന് ആഭ്യന്തരസുരക്ഷാവിഭാഗം കെല്ലിയേ അറസ്റ്റുചെയ്തത്. സ്ത്രീകൾക്കുനേരെയുള്ള ലൈംഗികാതിക്രമം, ബാലലൈംഗികദൃശ്യങ്ങൾ പ്രചരിപ്പിക്കൽ തുടങ്ങി ഇരുപതിലേറെ കുറ്റങ്ങളാണ് കെല്ലിയുടെ പേരിലുള്ളത്.
സുരക്ഷാ വിഭാഗം പുറത്തു വിടുന്ന പുതിയ റിപ്പോര്‍ട്ട് കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. 1999 മുതൽ കഴിഞ്ഞ 20 വർഷക്കാലമായി സെക്സ് റാക്കറ്റ് പ്രവർത്തിപ്പിച്ച് വരികയായിരുന്നു കെല്ലി. സ്ത്രീകളെയും കുട്ടികളെയും നിയമപരമല്ലാതെ ലൈംഗികവൃത്തിക്ക് ഉപയോഗം, തട്ടിക്കൊണ്ടുപോകൽ, നിർബന്ധിച്ച് ജോലി ചെയ്യിപ്പിക്കൽ തുടങ്ങി നിരവധി കുറ്റങ്ങളാണ് ഇയാൾക്ക് മേൽ ചുമത്തിയിട്ടുള്ളത്. സംഗീത പരിപാടികള്‍ക്കായി രാജ്യം മുഴുവൻ ചുറ്റുന്ന കെല്ലി സത്രീകളുടെയും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെയും സ്വകാര്യ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തിരുന്നു.
കോടതയിൽ കേസ് വാദിക്കുന്ന അഭിഭാഷകർ പറയുന്നത് ഇങ്ങനെയാണ്. അടിമകളായിരിക്കുന്ന പെൺകുട്ടികൾക്ക് ഇയാൾ ചില നിബന്ധനകൾ വച്ചിരുന്നു. അവർ അയാളെ ഡാഡി എന്ന് വിളിക്കണം, സമ്മതമില്ലാതെ ശുചിമുറിയിലോ ഭക്ഷണം കഴിക്കാനോ പോകരുത്, തല എപ്പോഴും താഴ്തി വച്ചിരിക്കണം, മറ്റ് പുരുഷന്മാരെ നോക്കാൻ പാടില്ല തുടങ്ങിയ വിചിത്രമായ ചിട്ടവട്ടങ്ങളാണ് പെൺകുട്ടികളിൽ കെല്ലി അടിച്ചേൽപ്പിച്ചിരുന്നു
Post Your Comments