തെന്നിന്ത്യന്‍ താര റാണിയായി വിലസുന്ന നയന്‍താര വീണ്ടും സീതയാകുന്നു. ദംഗല്‍ ചിത്രത്തിന്റെ സംവിധായകന് നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിലാണ് സീതയുടെ വേഷത്തില്‍ നയന്‍സ് എത്തുമെന്ന് റിപ്പോര്‍ട്ടുള്ളത്.
മുന്‍പ് ശ്രീരാമ രാജ്യം എന്ന ചിത്രത്തിന് വേണ്ടി സീതയായി നയന്‍താര വേഷമിട്ടിരുന്നു. പ്രഭു ദേവയുമായി വിവാഹിതയാകാന്‍ പോകുകയാണെന്നും തുടര്‍ന്ന് അഭിനയിക്കില്ല എന്നും നയന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പ്രഭുദേവയുമായുള്ള പ്രണയ ബന്ധം തകര്‍ന്നതുകാരണം നയന്‍ അഭിനയ മേഖലയില്‍ ശക്തമായി തുടരുകയും ചെയ്തു.
ശ്രീരാമ രാജ്യം എന്ന ചിത്രത്തിലെ സീതയുടെ വേഷത്തിന് ഒരുപാട് വിമര്‍ശനങ്ങളും നേരിടേണ്ടി വന്നു. ഒരു ഐറ്റം താരം സീത എന്ന ഇതിഹാസ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ യോഗ്യയല്ല എന്നായിരുന്നു പ്രധാന വിമര്‍ശനം. അതുകൊണ്ട് തന്നെ നയന്‍സിന്റെ സീതയെ വേണ്ടും പ്രേക്ഷകര്‍ വിമര്‍ശിക്കുമോ എന്നാണു സിനിമാ ലോകം ഉറ്റുനോക്കുന്നത്.
Post Your Comments