
ഗണിതശാസ്ത്രജ്ഞനായ ആനന്ദ് കുമാറായി ഹൃത്വിക് റോഷന്‍ വേഷമിടുന്ന സൂപ്പര്‍ 30 പ്രദര്‍ശനത്തിന് എത്തിയിരിക്കുകയാണ്. ഹൃത്വിക് റോഷനെ പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ചിത്രത്തിലെ നായിക മൃണാള്‍ താക്കൂര്‍.
താങ്കളാണ് എന്റെ സൂപ്പര്‍ ഹീറോ. താങ്കള്‍ എനിക്ക് ഒരുപാട് പ്രചോദനമാണ്. സ്‌ക്രീനില്‍ താങ്കള്‍ കാണിച്ച മാജിക് അനുഭവിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ ഭാഗ്യവതിയാണ്. അത്രയ്!ക്കും മികച്ച പ്രകടനമാണ്. താങ്കളുടെ ഒരു വലിയ ആരാധികയാണ് ഞാന്‍ മൃണാള്‍ താക്കൂര്‍ സാമൂഹ്യമാധ്യമത്തില്‍ പറയുന്നു.
Post Your Comments