നല്ല പ്രണയങ്ങളെ മലയാളികള്‍ എന്നും ഇരുകൈയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്. പ്രണയത്തിന്റെ നോവും നിനവും നിറഞ്ഞ ചിത്രങ്ങള്‍ എന്നും പ്രേക്ഷകര്‍ക്ക് പ്രിയമാണ്. യാത്രയും തൂവാനത്തുമ്പികളും മാത്രമല്ല, ക്യാംപസ് പ്രണയം പങ്കുവച്ച ചിത്രങ്ങളും ആസ്വാദകര്‍ ഏറ്റെടുത്തിട്ടുണ്ട്. ഹൃദയത്തില്‍ പ്രണയത്തിന്റെ സുഗന്ധം നിറയ്ക്കാന്‍ ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങളുമായി വിനയനും കൂട്ടരുമെത്തുന്നു.
ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ഈസ്റ്റ് കോസ്റ്റ് വിജയന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍. ചിരിയുടെ രസക്കൂട്ടിൽ പ്രണയവും സംഗീതവും ചേരുംപടി ചേർത്ത് ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ അച്ഛൻ ചെറുപ്പക്കാരന് മുന്നിൽവെക്കുന്ന നിബന്ധനകളും ലക്ഷ്യത്തിലെത്തുന്നതിനായി അയാൾക്ക് നേരിടേണ്ടിവരുന്ന പ്രതിസന്ധികളുമാണ് പ്രമേയം. പുതുമുഖങ്ങളായ അഖില്‍ പ്രഭാകര്‍ ,ശിവകാമി, സോനു എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നർത്തകിയും നടിയുമായ വിഷ്ണുപ്രിയയും അതിഥി വേഷത്തിൽ എത്തുന്നു. പ്രണയവും ഹാസ്യവും ഇഴചേര്‍ന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് എസ്.എല്‍ പുരം ജയസൂര്യയാണ്.
എം.ജയചന്ദ്രൻ സംഗീത സംവിധാനം നിർവഹിച്ച അഞ്ചുപാട്ടുകളാണ് ചിത്രത്തിലുള്ളത്. മൂന്ന് പാട്ടുകൾ സന്തോഷ് വർമയും രണ്ടെണ്ണം ഈസ്റ്റ് കോസ്റ്റ് വിജയനും രചന നിർവഹിച്ചിരിക്കുന്നു. എം. ജയചന്ദ്രന് നീണ്ട പത്ത് വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ഈസ്റ്റ് കോസ്റ്റുമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍ക്കുണ്ട്. ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് ഗാനഗന്ധര്വ്വന്, യേശുദാസ്, ശങ്കര്‍ മഹാദേവന്, പി. ജയചന്ദ്രന്, എം.ജി ശ്രീകുമാര്‍, ശ്രേയാ ഘോഷാല്‍ എന്നിവരാണ്. ശങ്കര്‍ മഹാദേവന് ആലപിച്ച സുരാംഗന എന്ന് തുടങ്ങുന്ന കല്ല്യാണപാട്ട് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുകയാണ്. ‘ശങ്കര്‍ മഹാദേവന്റെ ശബ്ദത്തില്‍ അടിപൊളി ഗാനം’ എന്നാണ് ആസ്വാദകരുടെ പ്രതികരണം.
പശ്ചാത്തല സംഗീതം ഗോപി സുന്ദറാണ് നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം അനില്‍ നായര്‍. രഞ്ജന്‍ എബ്രഹാം എഡിറ്റിംഗ് നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്ട്രോളര് ജിത്ത് പിരപ്പന്‍കോടാണ്. കലാസംവിധാനം :ബോബന്, വസ്ത്രാലങ്കാരം : അരുണ്‍ മനോഹര്‍. വിതരണം ഈസ്റ്റ് കോസ്റ്റ് റീൽ & റിയൽ എന്റർടെയിൻമെന്റ്സ്
Post Your Comments