CinemaGeneralLatest NewsNEWS

ദിവസക്കൂലിക്ക് അരിഷ്ടിച്ചു ജീവിക്കുന്നയാള്‍ : സ്യൂട്ടും കോട്ടും തനിക്ക് ഇഷ്ടമല്ലെന്ന് ബിജുമേനോന്‍

കൈലി മുണ്ട് വേഷങ്ങളില്‍ വരുന്ന സാധരണക്കാരന്റെ റോളുകള്‍ ചെയ്യാനാണ് എനിക്ക്  കൂടുതല്‍ ഇഷ്ടം. സ്യൂട്ടും കോട്ടും താല്‍പ്പര്യമില്ല

ഇടത്തരക്കാരുടെ ജീവിത പരിസരങ്ങളിലേക്ക് ഇറങ്ങി ചെല്ലാനാണ് നടന്‍ ബിജു മേനോന്‍ ഇഷ്ടപ്പെടുന്നത്, അത് കൊണ്ട് തന്നെ പുതിയ ചിത്രമായ സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ എന്ന ചിത്രത്തിന്റെ വിജയത്തെക്കുറിച്ചും താരത്തിനു പ്രതീക്ഷകള്‍ ഏറെയാണ്‌. ജി പ്രജിത്ത് സംവിധാനം ചെയ്യുന്ന രണ്ടാമത് ചിത്രമാണ്‌ ‘സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ’, വടക്കന്‍ സെല്‍ഫിയുടെ വലിയ വിജയത്തിന് ശേഷം ജി പ്രജിത്ത് തന്റെ രണ്ടാമത്തെ ചിത്രത്തിലേക്ക് നായകനായി തെരഞ്ഞെടുത്തത് ബിജു മേനോനെയാണ്.ചിത്രത്തില്‍ വാര്‍ക്കപ്പണി ചെയ്യുന്ന  തൊഴിലാളി വേഷത്തിലാണ് ബിജു മേനോന്‍ സ്ക്രീനിലെത്തുന്നത്, ‘സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ’ എന്ന ചിത്രത്തിലെ കഥാപാത്രം പുതിയ ഒരുതരം അനുഭവമായിരുന്നുവെന്ന് തുറന്നു പറയുകയാണ് ബിജു മേനോന്‍.

“കൈലി മുണ്ട് വേഷങ്ങളില്‍ വരുന്ന സാധരണക്കാരന്റെ റോളുകള്‍ ചെയ്യാനാണ് എനിക്ക്  കൂടുതല്‍ ഇഷ്ടം. സ്യൂട്ടും കോട്ടും താല്‍പ്പര്യമില്ല, ദിവസക്കൂലിക്ക് അരിഷ്ടിച്ചു ജീവിക്കുന്ന ഒരു വാര്‍ക്കപ്പണിക്കാരന്റെ കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിക്കുന്നത്. ഞാനിത് വരെ ചെയ്തതില്‍ നിന്ന്  ഏറെ വ്യത്യസ്തമായ കഥാപാത്രമാണ് ഇതിലെ സുനി, സിനിമ    എന്നതിനപ്പുറം നമ്മുടെ മുന്നില്‍ നടക്കുന്ന ഒരു കാഴ്ചാനുഭവം പോലെ ഈ സിനിമ നിങ്ങളെ     കൂട്ടിക്കൊണ്ട്‌ പോകും”, ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു   നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ ബിജു മേനോന്‍ വ്യക്തമാക്കുന്നു.

 

shortlink

Related Articles

Post Your Comments


Back to top button