
മലയാളത്തിലെ യുവതാരനിരകളില്‍ ശ്രദ്ധേയനാണ് ടൊവീനോ തോമസ്. അദ്ദേഹം മകളെയും ഭാര്യയെയും മിക്ക പരിപാടികളിലും കൊണ്ടുപോകുന്ന ആളുമാണ്. ഷൂട്ടിങ് സെറ്റുകളിലും ഭാര്യ കൂടെയുണ്ടാകാറുണ്ട്. കഴിഞ്ഞ ദിവസം മകളെ നെഞ്ചോട് ചേര്‍ത്ത് ടൊവിനോ ഉറങ്ങുന്ന ഫോട്ടോ വൈറലായിരുന്നു. ഇപ്പോഴിതാ മകളുമായി കൊഞ്ചികളിക്കുന്ന ഫോട്ടോകള്‍ വൈറലാകുന്നു.
എത്ര തിരക്കുണ്ടെങ്കിലും മകളോടൊപ്പം ചിലവിടാനുള്ള സമയം ടൊവിനോ കണ്ടെത്തുന്നു. മകള്‍ ഇസക്കുട്ടിക്കും അച്ഛനെ പെരുത്തിഷ്ടമാണ്. അച്ഛന് ചക്കരയുമ്മ കൊടുക്കുന്ന ഫോട്ടോയും ഉണ്ട്. അച്ഛനും മകളും കടയില്‍ കയറി ഷോപ് ചെയ്യുന്നതും കാണാം. ഭംഗിയുള്ള തൊപ്പി മകള്‍ക്ക് വേണ്ടി ടൊവിനോ വാങ്ങുന്നതും അത് വെച്ചു കൊടുക്കുന്നതും കാണാം.
https://www.instagram.com/p/BzkFZXYDgo3/
Post Your Comments