BollywoodLatest News

എന്റെ കണ്‍മുന്നില്‍ നീ വളര്‍ന്നു, രസകരമായിരുന്നു അത് കാണാന്‍; സഹോദരന് ജന്മദിനാശംസകള്‍ നേര്‍ന്ന് പ്രിയങ്ക

ഭര്‍ത്താവ് നിക്കുമായുളള ചിത്രത്തിനൊപ്പമായിരുന്നു പിറന്നാള്‍ ആശംസ

ബോളിവുഡിലെ പ്രശസ്ത നടിയായ പ്രിയങ്ക സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ്. വിവാഹത്തിന് ശേഷമാണ് താരം കൂടുതല്‍ സജീവമായത്. ഇപ്പോഴിത സഹോദരന് പിറന്നാള്‍ ആശംസ നേര്‍ന്ന് താരം രംഗത്തെത്തിയിട്ടുണ്ട്.

ഹാപ്പി ബിഗ് 30 സിദ്… എന്റെ കണ്‍ മുന്നിലാണ് നീ വളര്‍ന്നത്. രസകരമായിരുന്നു അതു കാണാന്‍. എല്ലാ സ്‌നേഹത്തിനും പുഞ്ചിരിക്കും നന്ദി , നിന്നെ അങ്ങേയറ്റം സ്‌നേഹിക്കുകയും നിന്നെയോര്‍ത്ത് അഭിമാനിക്കുകയും ചെയ്യുന്നു- പ്രിയങ്ക ട്വീറ്റ് ചെയ്തു. ഭര്‍ത്താവ് നിക്കുമായുളള ചിത്രത്തിനൊപ്പമായിരുന്നു പിറന്നാള്‍ ആശംസ. സിദ് എന്ന സിദ്ധാര്‍ഥ് ചോപ്രയുടെ 30ാം പിറന്നാളായിരുന്നു ഇന്ന്.

shortlink

Related Articles

Post Your Comments


Back to top button