
ട്വിസ്റ്റുകള്‍ കൊണ്ട് എന്നും ആരാധകരെ അമ്പരപ്പിച്ച പരമ്പരയാണ് സീത. സ്വാസിക വിജയും ഷാനവാസ് ഷാനുവും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സീരിയലില്‍ വീണ്ടും ഒരു ട്വിസ്റ്റ്. കുറച്ചു നാളുകള്‍ക്ക് മുന്‍പ് സീരിയലിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടന് ദീപന് മുരളി തിരിച്ചെത്തുന്നു.
സീരിയലില്‍ ഗിരി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ദീപന് റിയാലിറ്റി ഷോയായ ബിഗ് ബോസില്‍ മത്സരാര്‍ത്ഥിയായതോടെ സീരിയലില്‍ നിന്നും മാറി നില്‍ക്കുകയാണ്. അതോടെ ഗള്‍ഫിലേക്ക് പോവുകയാണെന്ന് പറഞ്ഞ് മാറിയ കഥാപാത്രത്തെ കുറിച്ച് പിന്നീട് യാതൊരു വിവരവുമില്ലായിരുന്നു. ഇപ്പോഴിതാ ഗിരി വീണ്ടും എത്തുന്നു.
സീരിയലിന്റെ അണിയറയില്‍ നിന്നുള്ള ഒരു ചിത്രം പുറത്ത് വന്നതോട് കൂടിയാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. ദീപന് അവതരിപ്പിക്കുന്ന ഗിരി എന്ന് കഥാപാത്രം മാന്‍വി അവതരിപ്പിക്കുന്ന അര്‍ച്ചനയും ഒന്നിച്ചുള്ള ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.
Post Your Comments